Image

കേരള കലാ കേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. ശ്രീരേഖ പണിക്കര്‍ക്ക്

Published on 14 September, 2018
കേരള കലാ കേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. ശ്രീരേഖ പണിക്കര്‍ക്ക്
തിരുവനന്തപുരം:
സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍െപ്പടുത്തിയ ഏഴാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം ഡോ. ശ്രീരേഖ പണിക്കര്‍ രചിച്ച മരണമില്ലാത്ത മാധവി എന്ന കഥയ്ക്ക് ലഭിച്ചു.
മൂന്ന് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകൃതമായ ചെറുകഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
പ്രത്യേക ജൂറി അവാര്‍ഡിന് ഡോ. ഇ. സന്ധ്യ (മേരി), സ്റ്റെഫി സോഫി (ജുനൈന), പ്രിയ സുനില്‍ (എളുപ്പമല്ലാത്ത കാര്യങ്ങള്‍) എന്നിവരും അര്‍ഹരായി.
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, അഡീഷണല്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, എസ്. മഹാദേവന്‍ തമ്പി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എണ്‍പ ത്തി ഒന്ന് കഥകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹമായവ
തെരഞ്ഞെടുത്തത്.
ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുര ത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക