Image

യൂറോപ്പിലെ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ജര്‍മ്മനി മുമ്പില്‍

ജോര്‍ജ് ജോണ്‍ Published on 12 September, 2018
യൂറോപ്പിലെ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ജര്‍മ്മനി മുമ്പില്‍
ഫ്രാങ്ക്ഫര്‍ട്ട്:  യൂറോപ്യന്‍ യൂണിയന്‍ ആല്‍ക്കഹോള്‍ ഉപയോഗത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഈ പുതിയ റിപ്പോര്‍ട്ടില്‍ യൂറോപ്പിലെ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ജര്‍മ്മനി മുമ്പിലാണെന്ന് കാണിക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ 53 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ജര്‍മ്മനിയിലെ ഈ ആല്‍ക്കഹോള്‍ ഉപയോഗത്തെപ്പറ്റിയുള്ള വിവരം പുറത്ത് വന്നത്. ശരാശരി ഒരു വര്‍ഷം യൂറോപ്യന്‍ മദ്യോപയോഗം 8.6 ലിറ്റര്‍ ആണെങ്കില്‍ ജര്‍മ്മനിയില്‍ ഇപ്പോഴത്തെ മദ്യോപയോഗം 11.2 ലിറ്റര്‍ ആണ്. നേരത്തെ പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന എസ്റ്റ്‌ലാന്‍ഡ്, ലിറ്റൗവന്‍, ലെറ്റ്‌ലാന്‍ഡ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആല്‍ക്കഹോള്‍ ഉപയോഗം ഉള്ള യൂറോപ്യന്‍ രാജ്യങ്ങളായി കാണക്കാക്കിയിരുന്നത്.

തണുപ്പ് കാലത്ത് ശരീര പ്രതിരോധ ശക്തിക്കായി യൂറോപ്പിലും, പ്രത്യേകിച്ച് വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പൊതുവെ അല്പം കൂടുതല്‍ മദ്യം ഉപയോഗിക്കുന്നു. എങ്കിലും പുതിയ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന ഐസ്‌ലാന്‍ഡിനേക്കാള്‍ കൂടുതല്‍ മദ്യം ജര്‍മ്മനിയിലും, പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരിക്കുന്ന രാജ്യങ്ങളിലും ആണെന്നത് അത്ഭുതകരമാണ്. പൊതുവെ ഒരു പൂര്‍ണ്ണ മദ്യ നിരോധനത്തിന് പകരം അമിത ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും, മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ച് ഉപഭോഗം കുറയ്ക്കലുമാണ് ഇതിനുള്ള പ്രതിവിധിയായി ജര്‍മ്മന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.

യൂറോപ്പിലെ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ജര്‍മ്മനി മുമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക