Image

ജര്‍മന്‍ ആള്‍ഡി പാക്കിംങ്ങ് മെറ്റീരിയലുകള്‍ കുറയ്ക്കുന്നു

ജോര്‍ജ് ജോണ്‍ Published on 31 August, 2018
ജര്‍മന്‍ ആള്‍ഡി പാക്കിംങ്ങ് മെറ്റീരിയലുകള്‍ കുറയ്ക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലും, യൂറോപ്പിലും ആഹാരസാധനങ്ങളും, പലവ്യജ്ജനങ്ങളും കുറഞ്ഞ ചിലവില്‍ വില്‍ക്കുന്ന ആള്‍ഡി എന്ന വ്യാപാര ശ്രംഘല പുതിയതായി അവരുടെ കടകളില്‍െ വില്‍ക്കുന്ന സാധനങ്ങളുടെ പാക്കിംങ്ങ് മെറ്റീരിയലുകള്‍ ക്രമേണ കുറയ്ക്കുന്നു. ഇങ്ങനെ ഈപാക്കിംങ്ങ് മെറ്റീരിയലുകള്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ജര്‍മന്‍ ആള്‍ഡി ശ്രമിക്കുന്നത്. അധികം താമസിയാതെ വെള്ളവും, പാനീയങ്ങളും പലപ്രാവശ്യം ഉപയോഗിക്കാവുന്ന കുപ്പികളിലായിരിക്കും ആള്‍ഡി വില്പന നടത്തുക. 

ജര്‍മന്‍ പാരിസ്ഥിതി വകുപ്പും, മന്ത്രി സെവന്‍ജാ ഷൂള്‍സും ആള്‍ഡിയുടെ   പാരിസ്ഥിതി പ്രശ്‌നങ്ങള്‍ കഴിയുന്നതും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും പ്രഖ്യാപിച്ചു. ഭാവിയില്‍ ആള്‍ഡിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ അവ കൊണ്ടുപോകാനുള്ള കുട്ടകളും, കുപ്പികളും സ്വയം കൊണ്ടു പോകേണ്ടി വരും. യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും പാരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ആദ്യമായി മുന്നോട്ടിറങ്ങുന്ന വ്യപാര ശ്രംഘല ആയിരിക്കും ജര്‍മന്‍ ആള്‍ഡി. 


ജര്‍മന്‍ ആള്‍ഡി പാക്കിംങ്ങ് മെറ്റീരിയലുകള്‍ കുറയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക