Image

ശീതകാല സമയമാറ്റം അനാവശ്യം: ഭൂരിഭാഗം യൂറോപ്യന്‍ പൗരന്മാര്‍

Published on 29 August, 2018
ശീതകാല സമയമാറ്റം അനാവശ്യം: ഭൂരിഭാഗം യൂറോപ്യന്‍ പൗരന്മാര്‍
ബ്രസല്‍സ്: ശീതകാലത്ത് സമയക്രമം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സന്പ്രദായം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പൗരന്‍മാരില്‍ 80 ശതമാനവും വിശ്വസിക്കുന്നതായി സര്‍വേ ഫലം.

4.6 മില്യണ്‍ ആളുകളെ പങ്കെടുപ്പിച്ച വിശാലമായ ഓണ്‍ലൈന്‍ സര്‍വേ തന്നെയാണ് ഇതു സംബന്ധിച്ച് യൂറോപ്യന്‍ കമ്മീഷന്‍ സംഘടിപ്പിച്ചത്. ഇതിന് ഹിതപരിശോധനയുടെ നിയമ സാധുത ലഭിക്കില്ലെങ്കിലും സമയ ക്രമീകരണം സംബന്ധിച്ച പുനര്‍വിചിന്തനത്തിന് നേതാക്കളെ പ്രേരിപ്പിക്കുന്നാണ്.

സര്‍വേ ഫലം സമിതികള്‍ക്ക് അവഗണിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ലോദ് ജുങ്കര്‍ സെപ്റ്റംബര്‍ 12 നു നടത്തുന്ന പ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ടാകുമെന്നും റിപ്പോര്‍ട്ട്.1980 മുതലാണ് യൂറോപ്പില്‍ സമയമാറ്റപ്രക്രിയ ആരംഭിച്ചത്. സമ്മറില്‍ ഒരു മണിക്കൂര്‍ മുന്നോട്ടും വിന്ററില്‍ ഒരു മണിക്കൂര്‍ പിറകോട്ടും മാറ്റിയാണ് സമയം ക്രമീകരിക്കുന്നത്. 

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക