Image

ഫ്രാങ്ക്ഫര്‍ട്ടില്‍ യുവജന സെമിനാര്‍ സെപ്റ്റംബര്‍ 2 ന്

Published on 29 August, 2018
ഫ്രാങ്ക്ഫര്‍ട്ടില്‍ യുവജന സെമിനാര്‍ സെപ്റ്റംബര്‍ 2 ന്

ഫ്രാങ്ക്ഫര്‍ട്ട്:ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിലെ വൈ എഫ് ജെ യുടെ ആഭിമുഖ്യത്തില്‍ ഫാ.ബിനോജ് മുളവരിയ്ക്കല്‍ നയിക്കുന്ന യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സെമിനാര്‍ സെപ്റ്റംബര്‍ രണ്ടിന് (ഞായര്‍) രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ നടക്കും. തുടര്‍ന്നു ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. 

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'പ്രളയ സ്മരണദിനമായി ' ആചരിച്ച് നവകേരള സൃഷ്ടിയില്‍ പങ്കാളികളാവാന്‍ നടത്തുന്ന ധനസമഹാഹരണത്തില്‍ ഏവരും സഹകരിക്കണമെന്ന് വികാരി ഫാ തോമസ് ഈഴോര്‍മറ്റം അഭ്യര്‍ഥിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് അന്റോണിയൂസ് ദേവാലയത്തിലും ഹാളിലും  നടക്കുന്ന സെമിനാറിലേയ്ക്കും ചാരിറ്റിദിനത്തിലേയ്ക്കും ഏവരേയും ഇടവക കമ്മറ്റിയും വൈ എഫ് ജെ ഭാരവാഹികളും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് ഈഴോര്‍മറ്റം സിഎംഎഫ്. 0157 35461964, ബിജന്‍ കൈലാത്ത് 015229543425, സന്‍ജു തോപ്പില്‍ 0171 3011953.

സെപ്റ്റംബറിലെ മറ്റു പരിപാടികള്‍ 

ഒന്ന് (ശനി) വൈകുന്നേരം 5.30 ന് അള്‍ത്താര ശുശ്രൂഷകരുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമം.ദിവ്യബലിയും തുടര്‍ന്ന് ഫാ.ബിനോജ് മളവരിക്കല്‍ നയിക്കുന്ന ക്‌ളാസും ഉണ്ടായിരിക്കും.

ഒന്പതിന് (ഞായര്‍) വൈകുന്നേരം നാലിന് ദിവ്യബലിയും തുടര്‍ന്ന് മാതൃദീപ്തി ദിനാഘോഷം.

29 ന് (ശനി) വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍. വൈകുന്നേരം ആറിന് ദിവ്യബലിയും തുടര്‍ന്ന് സ്‌നേഹകൂട്ടായ്മയും. 

30 ന്(ഞായര്‍) വൈകുന്നേരം ആറിന് പൊക്കംന്താനം ഭവനത്തില്‍ കുടുംബപ്രാര്‍ഥന.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക