Image

ജര്‍മ്മന്‍ യാത്ര വിവാദത്തില്‍; മന്ത്രി കെ. രാജുവിനെ തിരിച്ചുവിളിച്ചു

Published on 17 August, 2018
ജര്‍മ്മന്‍ യാത്ര വിവാദത്തില്‍; മന്ത്രി കെ. രാജുവിനെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് പോയ വനംമന്ത്രി കെ. രാജുവിനെ തിരിച്ചുവിളിച്ചു. സംസ്ഥാനത്തെ മഴക്കെടുതിക്കിടെ വിദേശത്തേക്ക് പോയ മന്ത്രിയുടെ നടപടി വിമര്‍ശത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ നേതൃത്വം ഇടപെട്ട് മന്ത്രിയോട് തിരികെവരാന്‍ നിര്‍ദേശിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച്ച രാവിലെ കെ.രാജു ജര്‍മ്മനിയിലെ ബോണിലേക്ക് പോയത്. 

മഴക്കെടുതി നേരിടുന്നതിനിടെ ജില്ലകളുടെ ചുമതലയുള്ള മന്ത്രി വിദേശയാത്ര പോയത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു.  വിദേശയാത്ര നടത്താന്‍ കെ. രാജു നേരത്തെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു.

 എന്നാല്‍, മഴക്കെടുതിയുടെ സാഹചര്യത്തില്‍ യാത്ര നടത്തുന്നത് ഉചിതമാകുമോ എന്ന കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അടിയന്തരമായി ഇടപെട്ട് മന്ത്രി രാജുവിനോട് ഉടന്‍ തിരികെയെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

Join WhatsApp News
CID Moosa 2018-08-18 00:12:29
 മന്ത്രിക്ക് വലിയ കാര്യമായ ജോലി ഇല്ലല്ലോ നാട്ടിൽ ? ഉള്ള വനമൊക്കെ വെട്ടി വിറ്റിട്ടായിരിക്കും വിദേശത്ത് പോയത്  ? നിൽക്കാത്ത മഴക്ക് കാരണം വനമാണെന്ന് പറയുകയില്ലൊ ?  അങ്ങേര് വന്നിട്ട് ഈ മഴയെ പിടിച്ചു നിര്ത്താന് പറ്റില്ലലോ ? എവിടെങ്കിലും പോയി രണ്ടു പിടിപ്പിച്ചു സുഖമായി ഉറങ്ങാമെന്ന് വച്ചാൽ ഓരോ അവന്മാര് കുത്തി പോക്കും .  ഐ വി ഒക്കെ സ്റ്റാർട്ട് ചെയ്ത് മുഖ്യൻ മേയോ ക്ലിനിക്കിൽ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു ? ഐ വി യുമായി നാട്ടിൽ വരാൻ പറയുമായിരുന്നോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക