Image

ആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക:ശ്രീശ്രീ രവിശങ്കര്‍

ശ്രീരാജ് കടക്കല്‍ Published on 17 August, 2018
ആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക:ശ്രീശ്രീ രവിശങ്കര്‍
പ്രളയ ദുരിതമനുവഭവിക്കുന്ന എല്ലാവരും ആത്മധൈര്യം കൈവിടാതിരിക്കാന്‍പ്രത്യേകം ശ്രദ്ധിക്കണമെന്ന്  ശ്രീശ്രീരവിശങ്കര്‍ അടിയന്തിരസന്ദേശത്തില്‍ ആവശ്യപ്പെടുന്നു ., സത്യം, വിശ്വാസം തുടങ്ങിയവ കൈവെടിയാതെ  ആത്മധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനും   ശ്രീശ്രീരവിശങ്കര്‍ ആഹ്വാനം ചെയ്തു.
  
ഈ മഹാപ്രളയത്തില്‍നിന്നും എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആര്‍ട് ഓഫ് ലിവിംഗ് വളണ്ടിയര്‍മാര്‍ ഒന്നടങ്കം സേവാപ്രവര്‍ത്തനത്തില്‍  സജീവ സാന്നിദ്ധ്യമുറപ്പാക്കാനും ശ്രീശ്രീ ആവശ്യപ്പെട്ടു .കൂടുതല്‍ സേവചെയ്യുക. എല്ലാം ശരിയാകും ആരും വിഷമിക്കേണ്ട , ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എല്ലാവര്‍ക്കും  സ്‌നേഹവും ആശിര്‍വ്വാദവും അദ്ദേഹം സന്ദേശത്തില്‍ പങ്കുവെച്ചു. 

ആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക:ശ്രീശ്രീ രവിശങ്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക