Image

വാജ്‌പേയിയ്ക്ക് യാത്രാമൊഴി, ജന സാഗരമാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ അന്തിമയാത്രയില്‍ പങ്കെടുക്കുന്നത്

Published on 17 August, 2018
വാജ്‌പേയിയ്ക്ക് യാത്രാമൊഴി, ജന സാഗരമാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ അന്തിമയാത്രയില്‍ പങ്കെടുക്കുന്നത്

ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയി തന്റെ അന്തിമ യാത്ര ആരഭിച്ചു.ജന സാഗരമാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ അന്തിമയാത്രയില്‍ പങ്കെടുക്കുന്നത്. ഒരു പക്ഷെ ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കാം ഇത്രയധികം ജനങ്ങള്‍ ഒരു നേതാവിന് യാത്രാമൊഴി ചൊല്ലാന്‍ എത്തുക എന്നത്. അടല്‍ ബിഹാരി വാജ്‌പേയി ജനങ്ങള്‍ക്ക് എത്രമാത്രം പ്രിയങ്കരനായ നേതാവായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. 

എന്നാല്‍ അതിലുപരി ഒരു നേതാവിന്റെ ശവമഞ്ചത്തിനൊപ്പം കാല്‍നടയായി പ്രധാനമന്ത്രിയും എല്ലാ കേന്ദ്രമന്ത്രിമാരും അനുഗമിക്കുന്ന കാഴ്ച ഇത് ഭാരതചരിത്രത്തില്‍ ആദ്യം. കൂടാതെ,. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായടക്കം ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം അന്ത്യ യാത്രയില്‍ അദ്ദേഹത്തോടോപ്പമുണ്ട്. 

നാലു മണിയോടെയാണ് സ്മൃതി സ്ഥലില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌ക്കാരം. 

ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മാരകമായ ശാന്തിവനത്തിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്മാരകമായ വിജയ് ഘാട്ടിനുമിടയിലാണ് വാജ്‌പേയിയ്ക്ക് അന്ത്യവിശ്രമ സ്ഥാനമൊരുങ്ങുന്നത്. 2012 ല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിനെയും സ്മൃതി സ്ഥലില്‍ ആണ് അടക്കം ചെയ്തിരിക്കുന്നത്. 

കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെയും ഇന്നുമായി എത്തിചെര്‍ന്നിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക