Image

200 മത്സ്യബന്ധനബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചു

Published on 17 August, 2018
200 മത്സ്യബന്ധനബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചു
കാലവര്‍ഷകെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ 200 മത്സ്യബന്ധനബോട്ടുകള്‍ കൂടി അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയില്‍ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നീന്തല്‍ വിദഗ്ധര്‍ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ട്. കൊല്ലം നീണ്ടകരയില്‍ നിന്നുള്ള 15 ബോട്ടുകള്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി 62 ബോട്ടുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക