Image

മുല്ലപെരിയായര്‍ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 17 August, 2018
മുല്ലപെരിയായര്‍ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
മുല്ലപെരിയായര്‍ ജലനിരപ്പ് ഘട്ടം ഘട്ടമായി കുറയ്ക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍. സാഹചര്യങ്ങള്‍ നോക്കിയാണ് എത്രത്തോളം അടി കുറയ്ക്കും എന്ന് തീരുമാനിക്കുന്നത്. ഘട്ടം ഘട്ടമായി ജലനിരപ്പ് കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് എന്ന് സുപ്രീം കോടതിയെ അറിയിച്ചു. നാഷണല്‍ ക്രയിസിസ് മാനേജ്മന്റ് സമിതി, മുല്ലപെരിയാര്‍ സമിതി, രണ്ടു സംസ്ഥാനങ്ങളിലെ സെക്രട്ടറിമാര്‍ ചേര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെ യോഗം ചേര്‍ന്ന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. രക്ഷ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കുന്നുണ്ട് എന്നും ക്യാബിനറ്റ് സെക്രട്ടറി നേതൃത്വം നല്‍കുന്നുണ്ട് എന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക