Image

പ്രളയം (ജോണ്‍ ഇളമത)

Published on 16 August, 2018
പ്രളയം (ജോണ്‍ ഇളമത)
പ്രളയം! എങ്ങും പ്രളയം!
മഹാമാരി പത്തിവിടര്‍ത്തി
ദുരിതം വിതക്കുമെന്‍ ജന്മനാട്ടിലെ
ദു:ഖത്തില്‍ പങ്കുചേരട്ടെ ഞാനും!

ഉരുള്‍ പൊട്ടി പൊലിഞ്ഞ
ജീവനറ്റ ജഢം ഒഴുകി നടക്കുന്നു
ഇരുളില്‍ വിറയാര്‍ന്ന് ജീവനു കേഴും
രോദനമെന്‍ ഹൃദയത്തെ മഥിക്കുന്നു!

പ്രളയമൊരു കള്ളിയാങ്കാട്ടു
നീലിയായി ഉറഞ്ഞുതുള്ളി
താണ്ടവനൃത്തമാടി കരയെ വിഴുങ്ങി
കശക്കി രൗദ്രഭാവത്തിലെവിടയും.

എവിടെയോ പിഴച്ച ജീവിതതാളം
പരിസ്ഥിതികളെ വെല്ലുവിളിച്ച
പരിഷക്കാര സ്വാര്‍ത്ഥതയുടെ
പരിണാമമല്ലേ ഈ പ്രളയം!

കാടുകള്‍ നാടായി, പുഴവറ്റി
മണലൂറ്റിയ നീര്‍ച്ചാലുകളായി
പോളകള്‍ കെട്ടി കുമിഞ്ഞകൂടി
പ്രവാഹത്തെ തടയുമീ പ്രളയം!

കോണ്‍കീറ്റു മന്ദിരങ്ങള്‍
ചുറ്റിലും വിരിച്ച ഇന്‍റര്‍ലോക്ക്
പാടങ്ങളില്ല,പുഴയില്ല,മഴക്ക്
പോകാനിടമില്ലാത്തതല്ലേ, ഇപ്രളയം!

കോടാനുകോടിസംവത്സരം
ഈഭൂമി,പോറ്റി ജീവജാലങ്ങളെ
ഇന്നു സ്വാര്‍ത്ഥനാം മനുഷ്യന്‍
പിടയൂമീ പ്രളയകരാളത്തില്‍!

വരുംതലമുറക്കൊന്നും കരുതാത്ത
പഴയ തലമുറയുടെ ശാപമോക്ഷം!
ഇനിയുമൊന്നുചിന്തിക്ക സോദരാ
ഒരു പരിസ്ഥിതി സംരക്ഷണം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക