Image

തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം , ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി

Published on 16 August, 2018
തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം , ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി

 സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം ഉണ്ടായി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി.

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 അടിവരെ തുറന്നത് 4 അടിയാക്കി താഴ്ത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ജില്ലയില്‍ മഴയ്ക്ക് ശമനമായത്. പ്രളയം രൂക്ഷമായ നെയ്യാറ്റിന്‍കരയില്‍ രാവിലെ മുതല്‍ വെള്ളം ഇറങ്ങിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ ജഗതി, ഗൗരീശപട്ടം എന്നിസ്ഥലങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തലസ്ഥാനത്തെ വിവിധ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.

ക്യാമ്ബുകളില്‍ നിന്ന് മടങ്ങുന്നവരെ വലയ്ക്കുന്നത് വീടുകളില്‍ നിറഞ്ഞിരിക്കുന്ന വെള്ളവും ചെളിയുമാണ്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളിലധികവും ഉപയോഗശൂന്യമായി. പല വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ വേണ്ട മുന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക