Image

സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ഓണാഘോഷം ആഗസ്റ്റ് 18ന്

ജോജോ Published on 15 August, 2018
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ഓണാഘോഷം ആഗസ്റ്റ് 18ന്
ന്യൂയോര്‍ക്ക്:സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ
 നാലാമത് ഓണാഘോഷം ഈ ശനിയാഴ്ച (August 18) രാവിലെ 11:30  മുതല്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് വെച്ച് നടത്തപ്പെടുന്നു.

നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ   ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത്. ഓണത്തിന്  വേണ്ടി വലിയൊരു മൈതാനം തന്നെ  ഒരുങ്ങി കഴിഞ്ഞു.

അമേരിക്കയിലെ പുതു തലമുറയ്ക്ക് നമ്മുടെ ഓണത്തിന്റെ ഐതിഹ്യങ്ങളും , തനിമയും,പൈതൃകവും  അറിയിക്കുകയും കൂടെ  വടംവലി ,ഉറിയടി,കണ്ണുകെട്ടി കലമടി അങ്ങനെ ഒരുപാട്   നാടന്‍ കളികള്‍ ഇവിടുത്തെ പുതിയ തലമുറയില്‍ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിന്  കഴിഞ്ഞു.

മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഇവോരോടൊപ്പം ഓണം കൂടുവാന്‍ എത്താറുണ്ട്, ഈ  ചെറിയ ഓണാഘോഷത്തെ ഒരു നാടിന്റെ തന്നെ ഉത്സവമാക്കിക്കിമാറ്റാന്‍ നല്ലവരായ എല്ലാ സ്‌നേഹിതരെയും ക്ഷണിക്കുന്നതായി സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു .

പഴയകളികളുടെ സ്ഥാനത്ത് ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം സ്ഥാനം പിടിച്ചെങ്കിലും പഴമ വിളിച്ചോതുന്ന വിരലിലെണ്ണാവുന്ന ഓണക്കളികള്‍ക്ക് ഇന്നും  ആരവങ്ങള്‍ ഉയര്‍ത്താന്‍ ആളുകള്‍ മുന്നിലാണ്
Address
   
1465 Manor Road Staen Island NY 10314
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ഓണാഘോഷം ആഗസ്റ്റ് 18ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക