Image

കനത്ത മഴ ; എല്ലാ സേനാവിഭാഗങ്ങളോടും പൂര്‍ണ്ണ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം

Published on 15 August, 2018
കനത്ത മഴ ; എല്ലാ സേനാവിഭാഗങ്ങളോടും പൂര്‍ണ്ണ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത്‌ കനത്ത മഴ തുടരവെ സ്ഥിതിഗതികള്‍ അസാധരണമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍. എല്ലാ സേനാവിഭാഗങ്ങളും ഏത്‌ സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാവാണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക്‌ മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക്‌ എത്രയും വേഗം മടങ്ങിയെത്താനും നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത്‌ ശനിയാഴ്‌ച വരെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത്‌ രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയതാണ്‌ ഇപ്പോഴത്തെ കനത്തമഴയ്‌ക്ക്‌ കാരണം. അണക്കെട്ടുകള്‍ മിക്കതും നിറഞ്ഞിരിക്കുകയാണ്‌.

33 അണക്കെട്ടുകളാണ്‌ തുറന്നിരിക്കുന്നത്‌. മിക്ക നദികളും കരകവിഞ്ഞ്‌ ഒഴുകകയാണ്‌. ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നതിനാലും നദികളില്‍ ജലനിരപ്പ്‌ ഉയരുന്ന സാഹചര്യവും മുന്നില്‍ കണ്ട്‌ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക