Image

വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചവരെ നിര്‍ത്തിവെച്ചു

Published on 15 August, 2018
വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചവരെ നിര്‍ത്തിവെച്ചു
വെള്ളം കയറിയതിനെത്തുുടര്‍ന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചയ്‌ക്ക്‌ രണ്ടു മണി വരെ നിര്‍ത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ്‌ ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുുടര്‍ന്നാണ്‌ വിമാനത്താവളം താത്‌ക്കാലികമായി അടച്ചത്‌.

ബുധനാഴ്‌ച പുലര്‍ച്ചെ നാല്‌ മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ വെള്ളം കയറുന്നത്‌ നിയന്ത്രണാതീതമായതോടെ ഉച്ചയ്‌ക്ക്‌ രണ്ടു മണിവരെ വിമാനത്താവളം താത്‌ക്കാലികമായി അടയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക