Image

പമ്പാനദിയില്‍ പ്രളയം, എല്ലാ ഡാമുകളും തുറന്നു, വടശേരിക്കരയും റാന്നിയും അത്തിക്കയവും വെള്ളത്തില്‍

Published on 15 August, 2018
പമ്പാനദിയില്‍ പ്രളയം, എല്ലാ ഡാമുകളും തുറന്നു, വടശേരിക്കരയും റാന്നിയും അത്തിക്കയവും വെള്ളത്തില്‍
പ്രളയം കനത്ത് പമ്പാനദി കരവിഞ്ഞൊഴുകുമ്പോള്‍ പത്തനംതിട്ടയും കോട്ടയവും കുട്ടനാടും തീരാ ദുരിതത്തില്‍. ശബരിമല തീര്‍ത്ഥാടനത്തെ പോലും തടസ്സപ്പെടുത്തിയ കാലവര്‍ഷം വന്‍ നാശമാണ് ഉണ്ടാക്കുന്നത്. പെരുനാട് മടത്തുംമൂഴിയില്‍ ഉരുള്‍ പൊട്ടി മണ്ണാറകുളഞ്ഞി ചാലക്കയം പാതയില്‍ വെള്ളം കയറി. ആങ്ങമൂഴി ഭാഗത്തും വെള്ളം കയറി. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തം വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍. മലവെള്ള പാച്ചില്‍ ശക്തമായി. റാന്നി വലിയ പാലം മുങ്ങി. റാന്നി ഇട്ടിയപ്പാറ, മാമുക്ക്, ചെത്തോങ്കര, മുണ്ടപ്പുഴ എന്നിടങ്ങളും വെള്ളത്തില്‍. പലേടത്തും പുഴയുടെ കരകള്‍ വന്‍തോതില്‍ ഇടിഞ്ഞു. അപ്രതീക്ഷിതമായി എത്തിയ വെള്ളം കടകളെ വെള്ളത്തിലാക്കി. കോടിക്കണക്കിനു രൂപയുടെ നാശമുണ്ടായി. ഇത് കുട്ടനാട്ടേയും പ്രതിസന്ധിയിലായി.
വയ്യാറ്റുപുഴ സ്‌കൂളിനുമുകളില്‍ ട്രാന്‍സ്ഫോര്‍മറിനു സമീപത്ത് വനത്തിലാണ് ഉരുള്‍ പൊട്ടിയത്. മീന്‍ കുഴി റോഡ് തകര്‍ന്നു. 
പമ്പ പ്രളയത്തിലാണ്. പമ്പയില്‍ രാമമൂര്‍ത്തി മണ്ഡപം, ഗവ.ആശുപത്രി തഴേ നില എന്നിവ മുങ്ങി, റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി 70 വയസാണ് ഷോക്കേറ്റ് മരിച്ചത്. അള്ളുങ്കല്‍ പവര്‍ ഹൗസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. വടശ്ശേരിക്കര പമ്പ റോഡില്‍ വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു. പമ്പാവാലിയില്‍ 40 ഓളം വീടുകളില്‍ പമ്പയാറില്‍ നിന്നും വെള്ളം കയറി ജനം ഭീതിയോടെ വീടുകളൊഴിയുന്നു. ചരിത്രത്തിലില്ലാത്ത വിധം വെള്ളപ്പൊക്കമാണ് അഴുതയിലും പമ്പയിലും. എരുമേലി വലിയതോടും മണിമലയാറും നിറഞ്ഞ് വെള്ളമൊഴുകുന്നു.
ശബരിമല വനത്തില്‍ മഴ നിലച്ചിട്ടില്ല. പമ്പയിലേക്ക് ശബരിഗിരി പദ്ധതിയുടെ ഡാമുകളില്‍ നിന്നും കൂടുതല്‍ വെള്ളമാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. വൈദ്യുതി നിലച്ചത് ദുരിതം കൂടിയിരിക്കുകയാണ്.
പമ്പാനദിയില്‍ പ്രളയം, എല്ലാ ഡാമുകളും തുറന്നു, വടശേരിക്കരയും റാന്നിയും അത്തിക്കയവും വെള്ളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക