Image

ദുരിതാശ്വാസ സഹായം നല്‍കുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് ബാങ്കേഴ്‌സ് സമിതി

Published on 14 August, 2018
ദുരിതാശ്വാസ സഹായം നല്‍കുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് ബാങ്കേഴ്‌സ് സമിതി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന് സംഭാവനകള്‍ക്കും, ദുരിത ബാദിത പ്രദേശത്തെ ജനങ്ങളുടെ അക്കൗണ്ടിലേക്കും പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. 

മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകള്‍ ഈടക്കാന്‍ പാടില്ലെന്നണ് നിര്‍ദ്ദേശം. വിവിധ ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടു മുഖേന പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കും ചാര്‍ജുകള്‍ ഒഴിവാക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക