ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ്.വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് പ്രമാണം .. എന്നിട്ടും ഈ ചെറിയ സംഖ്യ ഞാന്‍ പരസ്യപ്പെടുത്തുന്നത് സിനിമക്കാര്‍, കച്ചവടക്കാര്‍, പ്രവാസികള്‍ അങ്ങിനെ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമാണ്..ദയവ് ചെയ്ത് കളിയാക്കരുത്.. പല തുള്ളി പെരുവെള്ളമാകുന്ന ഇടുക്കി ഡാം പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും .. ഈ ദുരിതാശ്വാസ നിധിയുടെ ഷട്ടറുകള്‍ തുറക്കുമ്ബോള്‍ ആ സഹായത്തിന്റെ മലവെള്ളം ദുരിതമനുഭവിക്കുന്ന ഒരുപാട് പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാകും..ആരെയും കാത്തു നില്‍ക്കാതെ നിങ്ങളാല്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന ആ വലിയ ഡാമിലേക്ക് നിക്ഷേപിക്കുക .. ഒരു പഴംചൊല്ല് കൂടി ഓര്‍മ്മപെടുത്തുന്നു . ഇന്ന് ഞാന്‍ നാളെ നി..