കൊച്ചി മുനമ്ബത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം
Published on 14 August, 2018
കൊച്ചി മുനമ്ബത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം. ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്രയിലേയ്‌ക്ക് പോവുകയായിരുന്ന കപ്പലാണിത്. അകപടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ബോട്ട് മുങ്ങി മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു കപ്പല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല