Image

നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Published on 14 August, 2018
നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ സംഘടിച്ചിച്ച നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ന്യൂമാഹി എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഋത്വിക് ആണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ വച്ച്‌ സംഘടിപ്പിച്ച വിദ്യാഭ്യാസ ജില്ലാ നീന്തല്‍ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്.

കനത്ത മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശമടക്കമുള്ള സമയത്ത് നീന്തല്‍ മത്സരം സംഘടിപ്പിച്ചത് വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക