Image

ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published on 14 August, 2018
ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ദില്ലിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് സമീപത്ത് വച്ച്‌ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുനിന്നും അക്രമി ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.

ഇന്നലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ എത്തിയപ്പോഴായിരുന്നു ഉമര്‍ ഖാലിദിന് നേരെ അജ്ഞാതനായ ഒരാള്‍ വെടിയുതിര്‍ത്തത്. എന്നാല്‍ പരുക്കുകള്‍ ഒന്നും കൂടാതെ ഉമര്‍ ഖാലിദ് രക്ഷപ്പെട്ടു. ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

ചായകുടിക്കാനാണ് ഉമര്‍ ഖാലിദ് ക്ലബില്‍ നിന്നും പുറത്തിറങ്ങിയത്. എന്നാല്‍ ഈ സമയം ഒരാള്‍ ഉമര്‍ ഖാലിദിന് പിറകില്‍ നിന്നും തള്ളിതാഴെയിട്ട് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വെടിവയ്ക്കാനുള്ള അക്രമിയുടെ ശ്രമത്തെ സുഹൃത്തുകള്‍ ചേര്‍ന്ന് വിഫലമാക്കി. പിന്നീട് സംഭസ്ഥലത്തു നിന്നും അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്നും വെടിവയ്ക്കാന്‍ ഉപയോഗിച്ച്‌ തോക്ക് പൊലീസ് കണ്ടെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക