Image

ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 14 August, 2018
ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
തിരു: വ്യവസായ, വാണിജ്യ, കായിക, യുവജനക്ഷേമ വകുപ്പ്‌ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന്‌ രാവിലെ പത്തുമണിയോടെ രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി സദാശിവമാണ്‌ ജയരാജന്‌ സത്യവാചകം ചൊല്ലികൊടുത്തു. കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ്‌ ചടങ്ങുകള്‍ നടന്നത്‌. ക്ഷണിക്കപ്പെട്ട 200 ഓളം അതിഥികളാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. എന്നാല്‍ ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അധാര്‍മികമാണെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ്‌ ബഹിഷ്‌കരിച്ചു.

രാജിവെച്ച്‌ 22 മാസത്തിന്‌ശേഷമാണ്‌ ജയരാജന്റെ തിരിച്ചുവരവ്‌. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 20 ആവും. കൂടാതെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ഉം ആയി. ഇതോടെ എസി മൊയ്‌തീന്‌ തദ്ദേശ സ്വയംഭര വകുപ്പും നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ ടി ജലീലിന്‌ ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക