Image

ഉമര്‍ ഖാലിദിനുനേരെ വെടിവെച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌

Published on 14 August, 2018
ഉമര്‍ ഖാലിദിനുനേരെ വെടിവെച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചയാളെന്ന്‌ സംശയിക്കുന്ന വ്യക്തിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌. അക്രമി സംഭവസ്ഥലത്തുനിന്നും ഓടുന്ന ദൃശ്യങ്ങളാണ്‌ പുറത്തു വന്നിരിക്കുന്നത്‌.
സന്‍സദ്‌ മാര്‍ഗിലെ വിത്തല്‍ ഭായ്‌ പട്ടേല്‍ ഹൗസിനു സമീപമുള്ള സി.സി.ടി.വി ക്യാമറയിലാണ്‌ ദൃശ്യങ്ങള്‍ പതിഞ്ഞത്‌.

കഴിഞ്ഞദിവസം അതീവ സുരക്ഷാ മേഖലയായ ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്‌ പുറത്തുവെച്ചാണ്‌ ഉമര്‍ ഖാലിദ്‌ ആക്രമിക്കപ്പെടുന്നത്‌. പാര്‍ലമെന്റില്‍ നിന്ന്‌ ഏകദേശം ഇരുനൂറ്‌ മീറ്റര്‍ മാത്രം അകലെയുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ രാഷ്ട്രപതി അടക്കമുള്ളവര്‍ നിരന്തരം പരിപാടികളില്‍ പങ്കെടുക്കുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക