Image

പ്രിയ സുഹൃത്തിനു അന്തിമാഞ്ജലി (ടോം മാത്യൂസ്)

Published on 13 August, 2018
പ്രിയ സുഹൃത്തിനു അന്തിമാഞ്ജലി (ടോം മാത്യൂസ്)
നിന്നെ അറിഞ്ഞവര്‍ക്കെല്ലാം നീ
നിത്യസുന്ദരമായ 'ഡയമണ്ട് മോനി'യായിരുന്നു
സത്യത്തില്‍, നീയെനിക്ക് അമുല്യമായ രത്‌നമായിരുന്നു
മിഥ്യയല്ലാത്ത സത്യം,
കൂരിരിട്ടില്‍ നവശോഭയോ
ടെ നീ
വെട്ടിത്തിളങ്ങി സ്വയം പ്രകാശിച്ചു.

നിന്റെ പ്രകാശം പലര്‍ക്കും വഴികാട്ടിയായി
മലയാളീകള്‍കും മലയാളസംരംഭകര്‍ക്കും
മഹാമനസ്കതയോടെ സഹായഹസ്തമായി
ദാനവും ദൗത്യമായി നീയെത്തി.

രാജകീയമായ വിരുന്നില്‍ ഉല്ലസിച്ചപോഴും,
കുലിനരായ സുഹൃത്തുകളില്‍ വലയം ചെയ്തപോഴും,
രമ്യഹ
ര്‍മ്യത്തില്‍ ഉറങ്ങിയപോഴും,
ആശരണര്‍ക്ക് നീ താങ്ങും തണലുമായി.

ഏവരിലും എനിക്ക് നീ ആയിരുന്നു പ്രിയപ്പെട്ടവന്‍
എല്ലാവര്ക്കും നീ ഡയമണ്ട് മോനി ആയിരുന്നെങ്കില്‍
എനിക്ക് നീ ഇരുപത്തിനാല്‍ കാരറ്റ് പൊന്നായിരുന്നു
ശുദ്ധികരിച്ചു ശുദ്ധികരിച്ചു മാറ്റ് കുടിയ' പൊന്ന് മോനി'

സുഹൃത്തുക്കള്‍ക്കു നീ വിലമതിക്കാനാവാത്ത ഒരു ആഭരണമയിരുന്നു.
നിന്റെ വേര്പാ്ടിന്റെ നൊമ്പരം ഒരു
സമുദ്രതിര പോലെ എന്റെ ഹൃദയ ഭിത്തിയില്‍ ആഞ്ഞടിക്കുന്നു.


നിന്റെ മിത്രങ്ങള്‍ നിനക്ക് അന്ത്യശുശ്രുഷ ചെയിതുകഴിഞ്ഞ
ഈ വേളയില്‍ എന്റെ് നീറുന്ന ഓര്‍മ്മകള്‍ കൊണ്ട്
പ്രിയ കുട്ടുകാരാ,
യാത്രാമൊഴി
എത്ര സംവത്സരങ്ങള്‍ കഴിഞ്ഞാലും
നീ ഞങ്ങളില്‍ ജീവിക്കും' ഡയമണ്ട് മോനി'യായി
/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക