Image

ഫ്രാങ്കോ പോയത് ഒളിക്കാന്‍ തന്നെ, പുറത്തെത്തിച്ചത് തന്ത്രപരമായി; ഫ്രാങ്കോ ഇല്ലാതെ പോകില്ലെന്ന് കേരള പോലീസ്

Published on 13 August, 2018
ഫ്രാങ്കോ പോയത് ഒളിക്കാന്‍ തന്നെ, പുറത്തെത്തിച്ചത് തന്ത്രപരമായി; ഫ്രാങ്കോ ഇല്ലാതെ പോകില്ലെന്ന് കേരള പോലീസ്
കോട്ടയം ; ജലന്ധര്‍ രൂപത ഹൗസില്‍ നിന്നും 11. 30 ഓടെ പുറത്തുപോയ ഫ്രാങ്കോ നോക്കിയത് ഒളിക്കാന്‍. കോണ്‍വെന്റില്‍ കുര്‍ബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം   മാടശേരി, പോള്‍ കിഴക്കിനെത്തു എന്നിവര്‍ക്കൊപ്പമാണ് ചണ്ഡീഗഡ ് ഭാഗത്തേക്ക് കാറില്‍ പോയത്.  പോയത്. പോലീസ് ചോദ്യം ചെയ്യാന്‍ നേരത്തെ നോട്ടീസ് നല്‍കിയില്ലെന്ന് പറയാന്‍ ഹൈ കോര്‍ട്ട് വക്കീലിനെ പറഞ്ഞേല്പിച്ചു.  
എന്നാല്‍ അമൃത്‌സര്‍. ഡല്‍ഹി റൂട്ടിലുള്ള ഒരു മഠത്തില്‍ സംഘം അഭയം തേടുകയായിരുന്നു. കന്യാസ്ത്രീകള്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടും  മഠത്തില്‍ അഭയം കൊടുത്തു. പഞ്ചാബി  പോലീസിനെയും മറ്റും ഉപയോഗിച്ച് അരമന വളഞ്ഞതായി പ്രതീതി ഉണ്ടാക്കി ബിഷപ്പിനെ രക്ഷപെടാന്‍ അനുവദിക്കുക ആയിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്നു ഹൈക്കോര്‍ട്ടില്‍ സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. എന്നാല്‍ ബിഷപ്പിനെ തിരിച്ചെത്തിക്കാന്‍ കേരള പോലീസ് ഉത്തരവിട്ടതോടെ പഞ്ചാബി പോലീസിന് മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ല.  

ഈ സമയം മഠത്തില്‍ ഉണ്ടായിരുന്ന ചിലരും ബിഷപ്പിനെ ശരിക്കും കുടുക്കി. സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ അറസ്റ്റ് ഉണ്ടാവില്ലെന്നും പോലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഉപദേശിച്ചു. ഇത് വിശ്വസിച്ചാണ് ഫ്രാങ്കോ തിരിച്ചു വന്നത്.(സൂര്യാസ്തമയത്തിനു ശേഷം ശുഭകാര്യങ്ങള്‍ പാടില്ലത്രേ)

  അപ്രതീക്ഷിതമായി മാധ്യമങ്ങളെ കണ്ടതോടെ ബീഷപ്പിന് ഒപ്പമുണ്ടായിരുന്ന വൈദികര്‍ ആക്രമണത്തിന് നിര്‍ദേശം കൊടുക്കുകയായിരുന്നു. ഫാ. ആന്റണി മാടശേരിയുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ആണ് ആക്രമിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക