സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നിന്റെ ജന്മദിനം ആഘോഷിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പിറന്നാള്‍ ആഘോഷം. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന പേരിടാത്ത ചിത്രത്തില്‍ സ്റ്റണ്ട് മാസ്റ്ററാണ് പീറ്റര്‍ ഹെയ്ന്.
ഹെയ്നിന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പീറ്ററിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കുകൊണ്ടിരുന്നു.