Image

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; സി.പി.ഐയ്‌ക്ക്‌ കാബിനറ്റ്‌ റാങ്കോടെ ചീഫ്‌ വിപ്പ്‌ പദവി

Published on 13 August, 2018
ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; സി.പി.ഐയ്‌ക്ക്‌ കാബിനറ്റ്‌ റാങ്കോടെ ചീഫ്‌ വിപ്പ്‌ പദവി
ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന്‌ ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. ഇന്ന്‌ ചേര്‍ന്ന എല്‍ഡിഎഫ്‌ യോഗമാണ്‌ ഇക്കാര്യം അംഗീകരിച്ചതെന്ന്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സി.പി.ഐയ്‌ക്ക്‌ കാബിനറ്റ്‌ റാങ്കോടെ ചീഫ്‌ വിപ്പ്‌ പദവി നല്‍കാനും യോഗം തീരുമാനിച്ചു. ചീഫ്‌ വിപ്പ്‌ ആരായിരിക്കണമെന്ന്‌ സി.പി. ഐ 20 ന്‌ ചേരുന്ന എക്‌സിക്യൂട്ടീവിലാണ്‌ തീരുമാനിക്കുക.

വ്യവസായ മന്ത്രിയായി തന്നെയാണ്‌ ജയരാജന്‍ മന്ത്രിസഭയിലേക്ക്‌ എത്തുന്നത്‌. നാളെ രാവിലെ 10ന്‌ രാജ്‌ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സി.പി.എമ്മിലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നല്‍കുക. കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക