Image

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ പെരുന്നാള്‍

ജോര്‍ജ് തുമ്പയില്‍ Published on 12 August, 2018
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ പെരുന്നാള്‍
ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കവന്‍ഷനും പെരുന്നാളും 18, 19 തീയതികളില്‍ നടക്കും. ഡോ. യുഹാനോന്‍ മാര്‍ പോളികര്‍പ്പോസ് മെത്രപ്പൊലീത്താ നേതൃത്വം നല്‍കും.

ഓഗസ്റ്റ് 18 നു വൈകുന്നേരം 6.30 നു മാര്‍ പോളികര്‍പ്പോസ് മെത്രപ്പൊലീത്താ പ്രഭാഷണം നടത്തും. 19 നു ഞായറാഴ്ച നമസ്‌കാര ശുശ്രൂഷയും 9.30 നു മെത്രപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരുക്കും. തുടര്‍ന്നു നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലൂംമൂട്ടിലിനെയും ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെയും ആദരിക്കും. വിവരങ്ങള്‍ക്ക്: 917-597-9912, 973-452-5965.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക