Image

പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു, ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ വിവാഹിതരായി

Published on 12 August, 2018
പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു, ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ വിവാഹിതരായി
പ്രണയ വിവാഹത്തെ എതിര്‍ത്ത മാതാപിതാക്കളോടും ബന്ധുക്കളോടും വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ച് കമിതാക്കള്‍. വിവാഹത്തിന്റെ ചടങ്ങുകള്‍ ലൈവ് സ്ട്രീം ചെയ്താണ് കമിതാക്കള്‍ പ്രതിഷേധിച്ചത്. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് സംഭവം. മധുരഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ് വിവാഹച്ചടങ്ങുകള്‍ ഫേസ്ബുക്കിലൂടെ സ്ട്രീം ചെയ്തത്.

ബിസിനസുകാരനായ കിരണ്‍ കുമാറും ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അഞ്ജനയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ജാതി വ്യത്യസ്തമായതിനാല്‍ ഇവരുടെ വീട്ടുകാര്‍ വിവാഹത്തിന് സമമ്മതിച്ചില്ല. തങ്ങള്‍ക്ക് പിരിയാനാവില്ലെന്നും വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് അഞ്ജനയുടെ പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതിനാല്‍ ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാനാകില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക