Image

ഇന്ത്യ - അമേരിക്ക സൈനിക ഉടമ്പടി (ബി ജോണ്‍ കുന്തറ)

Published on 11 August, 2018
 ഇന്ത്യ - അമേരിക്ക സൈനിക ഉടമ്പടി (ബി ജോണ്‍ കുന്തറ)
അമേരിക്കയും ഇന്ത്യയും തമ്മില്‍ ഈ അടുത്തനാളുകളില്‍ ഏതാനും വളരെ പ്രധാനമായിട്ടുള്ള സൈനിക കരാറുകളില്‍ പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നു. ഇന്ത്യക്ക് എസ്.ടി.എ.1 പദവി നല്‍കുന്ന.നീക്കമാണ് ഡൊണാള്‍ഡ് ട്രംപിന്‍റ്റെ ഭരണം നിലവിലാക്കിയിരിക്കുന്നത്.

ഈയൊരു പദവി നേറ്റോ(നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍)രാജ്യങ്ങള്‍ക്കു മാത്രമേയുള്ളു.ഇന്ത്യയു.എസ്. ഉഭയകക്ഷിബന്ധത്തിലെ വിശ്വാസ്യതയുടെയും ദൃഢതയുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍1 (എസ്.ടി.എ.1) പദവി നല്‍കാനുള്ള യൂ .എസ് നയം..

ഈ പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യവും മൂന്നാം ഏഷ്യന്‍ രാജ്യവുമാണ് ഇന്ത്യ. ചിരകാല മിത്രങ്ങളായ ദക്ഷിണകൊറിയയ്ക്കും ജപ്പാനും മാത്രമേ ദക്ഷിണേഷ്യയില്‍ യു..സ് ഈ സ്ഥാനം നല്‍കിയിട്ടുള്ളൂ.
കൂടാതെ അമേരിക്കയുടെ പസഫിക് നാവിക കമാന്‍റ്റിന്‍റ്റെ പേരിനും മാറ്റം വന്നിരിക്കുന്നു.ഇനിമുതല്‍ യൂ .സ് ഇന്‍ഡോ പസഫിക് കമാന്‍റ്റ്. ഇതില്‍ ചൈനയോടും നോര്‍ത്ത് കൊറിയയോടും അമേരിക്ക നടത്തുന്ന ഒരു താക്കീതു കൂടിയാവാം. ആഗോള വാണിജ്യ മേഖലകളില്‍ സാമ്പത്തിക, രാഷ്ട്രീയ ശക്തിയായി വളരുന്ന.ഇന്ത്യക്കും ഇതാവശ്യമാണ്.

അമേരിക്ക മറ്റു രാഷ്ട്രങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുമ്പോള്‍ അനവധി നിബന്ധനകള്‍ക്ക് വാങ്ങുന്ന രാജ്യം ഉത്തരവാദപ്പെട്ടിരിക്കും. എന്നാല്‍ നേറ്റൊ രാജ്യങ്ങള്‍ക്ക് ആ നിബന്ധനകള്‍ ബാധകമല്ല.

വിദേശകാര്യവകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് നിയന്ത്രണപ്പട്ടികയും വാണിജ്യമന്ത്രാലയം കൈകാര്യംചെയ്യുന്ന കയറ്റുമതി നിര്‍വഹണ നിയന്ത്രണപ്പട്ടികയും വാണിജ്യമന്ത്രാലയം കൈകാര്യംചെയ്യുന്ന കയറ്റുമതി നിര്‍വഹണ നിയന്ത്രണപ്പട്ടികയും. പുതിയ അവസ്ഥയില്‍ ഈ രണ്ടു പട്ടികയിലുംപെട്ട ആയുധങ്ങളും സാങ്കേതികവിദ്യയും ഇന്ത്യയ്ക്ക് വാങ്ങാന്‍ കഴിയും. യു.എസിന്റെ നിയന്ത്രിത വാണിജ്യ നിയന്ത്രണപ്പട്ടികയിലുള്ള ആയുധങ്ങളും സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്യാനും കൈമാറ്റം ചെയ്യാനും അനുമതി ലഭിക്കുന്നു,.

മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റ്റെ ചുവയുള്ള ഭരണങ്ങളില്‍ അമേരിക്ക ഇന്ത്യയെ പരിപൂര്‍ണ്ണമായും വിശ്വസിച്ചിരുന്നില്ല കാരണം ഇന്ത്യ പലപ്പോഴും റഷ്യയുടെ സ്വാധീനത്തിനും ഇടംനല്‍കിയിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നു ഇന്ത്യ ഇന്നു ചൈനയുമായി നേരിടുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും, സുസ്ഥിരത ഇല്ലാത്ത പാക്കിസ്റ്റാന്‍ ഭരണത്തേയും മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യ ഇന്നു നീങ്ങുന്നത്.

ഇരു രാജ്യങ്ങള്‍ക്കും ഒരു കെട്ടിറപ്പുള്ള ജനാധിപത്യ സംവിധാനമുണ്ട്. കൂടാതെ ഇന്ത്യ സാമ്പത്തികരംഗത്തു ഒരു വാന്‍ ശക്തിയായി തീര്‍ന്നിരിക്കുന്നു.ഇന്ത്യന്‍ കര നാവിക വ്യോമ സേനകളുടെ വൈദഗ്ദ്ധ്യവും അമേരിക്ക കാണുന്നു. ഇരു രാജ്യങ്ങളും രാജ്യാന്തര ഭീകര പ്രവര്‍ത്തങ്ങളെ നേരിടുന്നു.

രണ്ടു രാജ്യങ്ങളും ചരിത്രപരമായി നോക്കിയാല്‍, മറ്റു രാജ്യങ്ങളുമായി ഒരു യുദ്ധവും സ്വമേധയാ തുടങ്ങിയിട്ടില്ല. ആയല്‍ രാജ്യങ്ങള്‍ക്ക് ഈരണ്ടു രാഷ്ട്രങ്ങളും ഒരു ഭീഷണിയുമല്ല. ഇതുപോലുള്ള നല്ല ഐക്യമത്യം ഏഷ്യന്‍ മേഖലയില്‍ മാത്രമല്ല ലോക സമാധാനത്തിനും വഴി തെളിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക