Image

പശ്ചിമബംഗാളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാക്കു നേരെ കരിങ്കൊടി

Published on 11 August, 2018
പശ്ചിമബംഗാളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാക്കു നേരെ കരിങ്കൊടി

യുവമോര്‍ച്ച പശ്ചിമബംഗാളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴാണ് അദ്ദേഹത്തിന് നേരെ മോദി വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ബി ജെ പി അധ്യക്ഷനെ പിന്നീട് വഴിയില്‍ വെച്ചും തടഞ്ഞു നിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പൊലീസ് ഇടപെട്ട് അവരെ തടഞ്ഞു.

അതേസമയം കൊല്‍ക്കത്തയില്‍ റാലിക്കെത്തുന്ന അമിത് ഷാ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് നഗരത്തില്‍ നിറയെ. 'ആന്റി ബംഗാള്‍ ബി ജെ പി ഗോ ബാക്ക്' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക