Image

സബീന എം സാലിയുടെ ഗന്ധദ്വീപുകളുടെ പാറാവുകാരി' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം 11ന്

Published on 11 August, 2018
 സബീന എം സാലിയുടെ  ഗന്ധദ്വീപുകളുടെ പാറാവുകാരി' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം 11ന്
റിയാദ് : പ്രവാസ ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സബീന എം സാലി  എഴുതി  സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച ' ഗന്ധദ്വീപുകളുടെ പാറാവുകാരി' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം 11/8/2018 ശനിയാഴ്ച രാത്രി 8 മണിക്ക് റിയാദ് ബത്തയിലെ ക്ലാസ്സിക് ഹാളില്‍ വച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും നിയമ പണ്ഡിതനും എം പി, എം എല്‍ എ എന്നീ നിലകള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ നിര്‍വ്വഹിക്കുന്നു.

തന്നിലേക്ക് തന്നെ നടത്താറുള്ള ആത്മസഞ്ചാരങ്ങള്‍ക്കിടയില്‍, ഇടയ്‌ക്കെപ്പോഴോ മറക്കാനോ മായ്ക്കാനോ കഴിയാതെ മനസ്സില്‍ ഓളമിടാറുള്ള ചില ഓര്‍മ്മകള്‍ . മിഴിത്തുമ്പിലെ പകല്‍വെളിച്ചം പോലെ,  തേടിയെത്തിയ ചില അനുഭവങ്ങള്‍, ചിന്തകള്‍..പലകാലങ്ങളായി പലയിടങ്ങളില്‍ വെളിച്ചം കണ്ട ആ കുറിപ്പുകള്‍ സമാഹരിച്ച്അനുഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളു മടങ്ങുന്നതാണ് ഗന്ധദ്വീപിലെ പാറാവുകാരി എന്ന സമാഹാരം.

 സബീന എം സാലിയുടെ  ഗന്ധദ്വീപുകളുടെ പാറാവുകാരി' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം 11ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക