Image

ബിഗ്‌ബോസില്‍ ഉലകനായകന്‍ കമല്‍ഹാസന്‍

Published on 10 August, 2018
 ബിഗ്‌ബോസില്‍ ഉലകനായകന്‍ കമല്‍ഹാസന്‍
ബിഗ്‌ബോസ്സില്‍ ഉലകനായകന്‍ കമല്‍ഹാസന്‍, പ്രശസ്‌തനടി പൂജ കുമാര്‍, മ്യൂസിക്‌ഡയറക്ടര്‍ മുഹമ്മദ്‌ ജിബ്രാന്‍ തുടങ്ങിയവര്‍ അതിഥികളായി എത്തി. പുതിയ ചലച്ചിത്രം വിശ്വരൂപം 2 -ന്റെ പ്രചാരണാര്‍ഥമാണ്‌ ഇവര്‍ ഈ വേദിയില്‍ എത്തിയത്‌.

അവതാരകനായ മോഹന്‍ലാലിനൊപ്പം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചതിനുശേഷം ഇവര്‍ ബിഗ്‌ബോസിലേക്ക്‌ പ്രവേശിച്ചു.

അപ്രതീക്ഷിതമായി കടന്നുവന്ന അതിഥികള്‍ക്കൊപ്പം മത്സരാര്‍ത്ഥികള്‍ ആടിയും പാടിയും എന്നും ഓര്‍മിക്കാനുള്ള ആഘോഷ രാവാക്കിമാറ്റി .

ഏഷ്യാനെറ്റില്‍ ഈ സ്‌പെഷ്യല്‍ എപ്പിസോഡ്‌ ശനിയാഴ്‌ച (11/8/18) രാത്രി 9 മണിമുതല്‍ സംപ്രേഷണം ചെയ്യുന്നു.

 ബിഗ്‌ബോസില്‍ ഉലകനായകന്‍ കമല്‍ഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക