Image

ഗ്‌ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ശനിയാഴ്ച തിരിതെളിയും

Published on 10 August, 2018
ഗ്‌ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ശനിയാഴ്ച തിരിതെളിയും

ബര്‍ലിന്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊന്‍പതാമത് പ്രവാസി സംഗമത്തിന് ഓഗസ്റ്റ് 11 ശനിയാഴ്ച ജര്‍മനിയില്‍ തിരി തെളിയും. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ഓഗസ്റ്റ് 15 വരെയാണ് സംഗമം.

ഓഗസ്റ്റ് 11ന് ശനി വൈകുന്നേരം ഏഴിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍, ചീട്ടുകളി, ഗാനമേള, സിനിമ പ്രദര്‍ശനം തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.

സണ്ണി വേലൂക്കാരന്‍, വര്‍ഗീസ് ചന്ദ്രത്തില്‍, ജെമ്മ ഗോപുരത്തിങ്കല്‍, ലില്ലി ചക്യാത്ത് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കും. 

വിവരങ്ങള്‍ക്ക് 01639898593, 015756036035.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക