സിഡ്‌നി: കര്‍ക്കിടകത്തിന്റെ ചേലകള്‍ മാറ്റി ചിങ്ങനിലാവിന്റെ കസവു ചേലയുമുടുത്തു ഓണം പടി കടന്നെത്തുന്‌പോള്‍ സിഡ്‌നിയിലെ നോര്‍ത്ത് വെസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ഫ്രണ്ട്‌സ് ക്ലബും ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ആറാം വര്‍ഷത്തിലേക്കു കടക്കുന്ന ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍വാധികം ഭംഗിയായി കൊണ്ടാടുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ്റ് 18 ശനിയാഴ്ച വൈകിട്ട് കെല്ലിവില്‍ ഹൈസ്‌കൂള്‍ അങ്കണത്തിലാണ് ആഘോഷങ്ങളുടെ കൊടിയിറക്കമായ കലാസാംസാകാരിക പരിപാടികളും ഓണസദ്യയും നടക്കുക. ന്യൂ സൗത്ത്വെയില്‍സ് മള്‍ട്ടി കള്‍ച്ചറല്‍ മിനിസ്റ്റര്‍ റേ വില്യംസാണ് ഈ വര്‍ഷത്തെ മുഖ്യാഥിതി. വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം വിജയകരമായി പരീക്ഷിച്ച റാഫിള്‍ ഡ്രോ ഈ വര്‍ഷവും ഉണ്ടായിരിക്കുന്നതാണന്നും സംഘാടകര്‍ അറിയിച്ചു. എന്‍ട്രി ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സ്‌റ്റെനി 0488878369, ലിജോ 0416833400, ജിനി 0406596186
റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ