Image

സുഹൃത്തിനായി ഡൊണേഷന്‍ പേജ് ആരംഭിച്ച്‌ ബോളിവുഡ് താരം സണ്ണി ലിയോണ്‍

Published on 09 August, 2018
സുഹൃത്തിനായി ഡൊണേഷന്‍ പേജ് ആരംഭിച്ച്‌ ബോളിവുഡ് താരം സണ്ണി ലിയോണ്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും എന്നും മുന്നില്‍ നില്‍ക്കുന്ന നടിയാണ് സണ്ണി ലിയോണ്‍. അമേരിക്കന്‍ പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നടിയാണെങ്കില്‍ കൂടി എന്നും സമൂഹത്തിന് മാത്യകയാകുന്നവരാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്‌നേഹിയാണെന്ന് സണ്ണി സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചതാണ്. സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്‍കി അവരുടെ സ്വന്തം മകളാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് വീണ്ടും ഇരട്ടക്കുട്ടികളായ ആണ്‍കുട്ടികളെ സണ്ണി ദത്തെടുത്തിരുന്നു.

ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് സണ്ണി പപ്പോഴും ഈ തൊഴില്‍ മേഖല സ്വീകരിക്കാനിടയായത്. സൗഹൃദങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് സണ്ണി. അത്തരത്തിലുള്ള ഒരു സുഹൃത്തിന്റെ കഥയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ് സമയത്ത് തന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തിയിരുന്നത് സുഹൃത്ത് പ്രഭാകര്‍ ആണ്. കുട്ടികളെല്ലാം മാമാജി എന്നാണ് പ്രഭാകറിനെ വിളിക്കുക.

എന്നാല്‍ പ്രഭാകറിന് അദ്ദേഹത്തിന്റെ കിട്‌നി നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിനായി ഒരു ഡൊനേഷന്‍ പേജും സണ്ണി തുടങ്ങിയിട്ടുണ്ട്. ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ഫീസിനും മരുന്നുകള്‍ക്കും സര്‍ജറിക്കും കിട്‌നി മാറ്റിവെയ്ക്കുന്നതിനുമായുള്ള എല്ലാ ആവശ്യങ്ങള്‍ക്കുള്ള പണവും ഈ പേജിലൂടെ സ്വരൂപിക്കാനാണ് സണ്ണി ഇങ്ങനെയൊരു പേജ് തുടങ്ങിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക