Image

ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കിയതിന് അമേരിക്കന്‍ മലയാളികള്‍ക്ക് നന്ദി (ജോയ് ഇട്ടന്‍)

Published on 06 August, 2018
ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കിയതിന് അമേരിക്കന്‍ മലയാളികള്‍ക്ക് നന്ദി (ജോയ് ഇട്ടന്‍)
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വാന്‍ വിജയമാക്കി അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയുടെ ഫെഡറേഷനായ ഫൊക്കാനയെ മാറ്റിയതില്‍ അകമഴിഞ്ഞ നദിയും കടപ്പാടും അറിയിക്കുന്നു .

കേരളത്തിന്റെ മുഖ്യമന്ത്രിയും ,ഒപ്പം രണ്ടു മന്ത്രിമാരും,നാല് എം എല്‍ എ മാരും കൂടാതെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ഒരു കണ്‍ വന്‍ഷന്‍ ഈ അടുത്തകാലത്തു അമേരിക്കയില്‍ നടന്നിട്ടില്ല എന്നത് സത്യമാണ് .കൃത്യമായ സംഘാടനം ,വികസന പ്രവര്‍ത്തങ്ങള്‍ ചര്‍ച്ചകള്‍ ചെയ്ത വേദികള്‍ ,പ്രത്യേകിച്ച് സെമിനാര്‍ സെക്ഷനുകള്‍ ഇവയൊക്കെ ഞങ്ങള്‍ക്ക് വളരെ ചാരിതാര്‍ഥ്യം നല്‍കുകയും മുന്നോട്ട് പോകുവാനുള്ള ഊര്‍ജ്ജവും ആകുന്നു .

കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷങ്ങളിലെ അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട ചരിത്രം കൂടിയാണ് ഫൊക്കാനയ്ക്കുള്ളത് .ഫൊക്കാനയുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും ലോകത്തുള്ള എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും മാതൃകകകളായി വളരുകയും,അവ പിന്നീട പല പ്രവാസി സംഘടനകളുടെയും ചാലക ശക്തിയായി മാറുകയും ചെയ്തിട്ടുണ്ട്.ഏതു പ്രവാസി സംഘടനകളുടെയും ചാരിറ്റി ,സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാലും അതില്‍ ഫൊക്കാന നടപ്പിലാക്കിയ പരിപാടികളുടെയും പദ്ധതികളുടെയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകും.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.

2017ല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും അത് സാക്ഷാത്ക്കരിക്കുന്നതില്‍ ഫൊക്കാന വഹിച്ച പങ്ക് വളരെ വലുതാണ്.മറ്റൊരു സംഘടനയ്ക്കും അത്തരമൊരു നേട്ടം അവകാശപ്പെടാനില്ല .കേരളത്തിലെ അശരണരായ ,വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന "സ്‌നേഹവീട് 'പദ്ധതി വന്‍ വിജയമാക്കുവാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട് .കഴിഞ്ഞ ഒരു വര്ഷത്തിനുള്ളതില്‍ ഏതാണ്ട് ആറോളം വീടുകളുടെ പണി പൂര്‍ത്തിയാക്കുവാന്‍ ഫൊക്കാനയ്ക്ക് സാധിച്ചു.ഇ പദ്ധതി ഒരു തുടര്‍ പദ്ധതിയായി മുന്നോട്ടു കൊണ്ടുപോകുകയാണ് ഫൊക്കാന .
ഫൊക്കാനയുടെ 35 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കേരളത്തിന്റെ വിദ്യാഭ്യാസ ,ആതുര സേവന രംഗത്തു ഫൊക്കാന നല്‍കിയ സംഭാവനകള്‍ വലുതാണ്. അത് കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

35 വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് വീടുകള്‍,ചികിത്സാ,വിദ്യാഭ്യാസ സഹായം ,മറ്റു ജീവകാരുണ്യ സഹായങ്ങള്‍ ഒക്കെ കേരളത്തിനായി എത്തിക്കുവാന്‍ ഫൊക്കാനയ്ക്കു സാധിച്ചിട്ടുണ്ട്.ഈ സന്തോഷമാണ് ഫൊക്കാനയുടെ കരുത്ത്. അതിനു സഹായിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ നമുക്കൊപ്പമുണ്ട് .ഈ സംഘടനയുടെ തുടക്കം മുതല്‍ ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ടവര്‍,മുന്‍ ഭാരവാഹികള്‍,യുവജനങ്ങള്‍ ,വനിതകള്‍ തുടങ്ങി ഒരു വലിയ സമൂഹം ഫൊക്കാനയ്‌ക്കൊപ്പം നിലകൊള്ളുന്നു. അവരുടെ സംഘശക്തിയുടെ വളര്‍ച്ചകൂടിയാണ് ഫൊക്കാനയുടെ മുന്‌പോട്ടുള്ള പ്രയാണം.

ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ എളിയ പ്രവര്‍ത്തകനായി സംഘടനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയും പല പ്രധാനപ്പെട്ട പദവികളും വഹിക്കുവാനും ,പ്രവര്‍ത്തിക്കുവാനും സാധിച്ചിട്ടുണ്ട് .അത് സാംസ്കാരിക സാമൂഹ്യ രംഗത്തു വ്യക്തിപരമായി വലിയ നേട്ടങ്ങള്‍ ,ബന്ധങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ഇടയായതില്‍ സന്തോഷമുണ്ട്.എവിടെ ആയിരുന്നാലും സംഘടനയുടെ വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കുക,പോരായ്മകള്‍ ചൂണ്ടിക്കാട്ടുക,തിരുത്തുക,അമേരിക്കന്‍ മലയാളികളുടെയും,കേരളത്തിലെ സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അവാര്‍ഡ് ജീവിതവിജയങ്ങളുടെ ഭാഗമായി നില്‍ക്കുക എന്നതാണ് ഫൊക്കാനയുടെയും,ഫൊക്കാന പ്രവര്‍ത്തകരുടെയും ലക്ഷ്യം എന്ന് വിശ്വസിക്കുന്നു .അതുകൊണ്ടുതന്നെ ഫൊക്കാനയ്‌ക്കൊപ്പമുള്ള യാത്ര ഒരു ചരിത്രത്തിനൊപ്പം നടക്കുന്നതുപോലെയാണ് .അതില്‍ സന്തോഷിക്കുന്നു അഭിമാനിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഫൊക്കാന കണ്‍വന്‍ഷന്റെ വിജയത്തെ ഞാന്‍ നോക്കി കാണുന്നത് .ഫിലാഡല്‍ഫിയയില്‍ വളരെ വിജയകരമായ ഒരു കണ്‍വന്‍ഷന്‍ നടത്തുവാന്‍ നേതൃത്വം നല്‍കിയ ഫൊക്കാന പ്രസിഡന്റ് ശ്രീ .തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറര്‍ ഷാജി വര്‍ഗീസ് ,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായര്‍ ,ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,വനിതാ വിഭാഗം അധ്യക്ഷ ശ്രീമതി.ലീലാ മാരേട്ട് ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,ശ്രീകുമാര്‍ ഉണ്ണിത്താന്‍,റീജിയണല്‍ വൈസ്പ്രസിഡന്റുമാര്‍ ,കമ്മിറ്റി അംഗങ്ങള്‍ ,ഫൊക്കാനയുടെ സാധാരണ പ്രവര്‍ത്തകര്‍ ,പത്ര ദൃശ്യ മാധ്യമങ്ങള്‍ തുടങ്ങി നിരവധി വ്യക്തികളുടെ അക്ഷീണ പരിശ്രമത്തെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു .

തുടര്‍ന്നും ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരങ്ങളും കരുതലും ഫൊക്കാനാ പ്രതീക്ഷിക്കുകയാണ് .മലയാളികളുടെ ആദ്യത്തെ അന്തര്‍ദേശീയ സംഘടനയായ ഫൊക്കാനയ്‌ക്കൊപ്പം നിലകൊള്ളുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഫൊക്കാനയുടെ നന്ദിയും കടപ്പാടും ഹൃദയപൂര്‍വം അറിയിക്കുന്നു .
Join WhatsApp News
ഏട്ടൻകുട്ടി 2018-08-06 20:42:36
ഇങ്ങനയായും  ഒരു പടവും  ഒരു പബ്ബിസിറ്റിയും  വരട്ടെ  അല്ലയോ ?  പരിപാടി  ഭയങ്കര  ഫ്ലോപ്പും  തോൽവിയും  ആയിപോയി .  അതിനു  നന്ദി  ഒന്നും വേണ്ട . തോൽവിക്ക്  അനുശോസനം  അറിയിക്കുന്നു .  പിടിച്ചുനിൽക്കാൻ  നോക്കുക . സീറ്റൊന്നും  വിട്ടുകൊടുക്കരുത്  കേട്ടൊ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക