Image

മോട്ടി മാത്യു അയണ്‍മാന്‍ പട്ടം കരസ്ഥമാക്കി (ജോസ് കാടാപ്പുറം)

Published on 05 August, 2018
മോട്ടി മാത്യു അയണ്‍മാന്‍ പട്ടം കരസ്ഥമാക്കി  (ജോസ് കാടാപ്പുറം)

ന്യൂയോര്‍ക്ക്:
ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ താമസിക്കുന്ന മോട്ടി മാത്യു 'അയണ്‍ മാന്‍' ആയി.മൂന്നു വര്‍ഷത്തെ നിരന്തര ശ്രമത്തിന്റെ വിജയം.

രണ്ടു വിന്റര്‍ ഒളിമ്പിക്‌സ്  നടന്ന ന്യൂയോര്‍ക്ക് അപ്സ്റ്റെറ്റിലെ ലെയ്ക് പ്ലാസിഡില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കാണു ഈ അപൂര്‍വ ബഹുമതി. 17 മണിക്കൂറിനുള്ളില്‍ അതി കഠിനമായ മൂന്നു കായിക നേട്ടങ്ങള്‍ കൈവരിച്ചാല്‍  അയണ്‍ മാന്‍ പട്ടം കിട്ടും. 2. 4 മൈല്‍ (3 .8 കി .മി ) നീന്തല്‍; 112 മൈല്‍ (180 കി .മി) സൈക്കിള്‍ സവാരി; 26 .2 മൈല്‍ (42 കി.മി) ഓട്ടം എന്നിവയാണത് .

മനുഷ്യ കായിക ശക്തിയുടെ ഊര്‍ജം മുഴവന്‍ പരീക്ഷിക്കപ്പെടുന്ന ഈ മത്സരം 16 മണിക്കൂര്‍ 10 മിനിട്ട്കൊണ്ട് മോട്ടി പൂര്‍ത്തിയാക്കി. മഴയും കാറ്റും അതിജീവിച്ചു 8400 അടി ഉയരമുള്ള മലയിലെ മോശമായ പാതയിലൂടെയാണ് ബൈക്ക് ഓടിച്ചത്.

മത്സരത്തിന് മൂന്ന് ദിവസം മുന്‍പ് ഉണ്ടായ കാര്‍ ആക്‌സിഡന്റില്‍ വാരിയെല്ല് ഒടിഞ്ഞതിന്റെ വേദന സഹിച്ചാണ്ഇത്രയും സാഹസികമായ മത്സരം പൂര്‍ത്തിയാക്കാന്‍ മോട്ടി മാത്യുവിന് കഴിഞ്ഞതെന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. വിശ്രമം കൂടാതെ ചെയ്യുന്ന ഈ കായിക പരിക്ഷണത്തിനു അധികം ഇന്ത്യാക്കാര്‍ മുന്നോട്ടു വരാറില്ല.

നേടണം എന്ന് നിരന്തരം ആഗ്രഹിക്കുകയും പ്രതിസന്ധികള്‍ ഉണ്ടായാലും പിന്മാറാതെ നിരന്തരം ശ്രമിച്ചാല്‍ നമുക്കു ജീവിതത്തില്‍ പലതും നേടാന്‍ കഴിയുമെന്ന് മോട്ടിയുടെ വിജയം വ്യക്തമാക്കുന്നു. തന്റെ കോച്ച് റേ കമാനൊ, ഭാര്യ മിനു എന്നിവരുടെ പിന്തൂണക്കു മോട്ടി നന്ദി പറയുന്നു. ഏതാനും മാസമേ ആയുള്ളു വിവാഹിതനായിട്ട്.

ന്യൂയോര്‍ക്ക് മാരത്തോണ്‍ രണ്ടു പ്രാവശ്യം പൂര്‍ത്തിയാക്കിയ ഈ ചെറുപ്പക്കാരന്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ ഐ ടി എന്‍ജിനീയറാണ്.

രാജഗിരി എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീറിങ്ങ് ബിടെക് നേടിയ മോട്ടി അത്‌ലറ്റിക്‌സില്‍ കോളേജ് ചാമ്പ്യനായിരുന്നു. കോളേജില്‍ 800 മീറ്റെര്‍, 1500 മീറ്റര്‍ ഓട്ടങ്ങളിലായിരുന്നു ശ്രദ്ധ. എന്നാല്‍ പിന്നീട് ദീര്‍ഘദുര ഓട്ടങ്ങളിലേക്ക് മാറുകയായിരുന്നു .

കോലഞ്ചേരി ചിറ്റാത്തുപറയില്‍ മാത്യു, മേരി ദമ്പതികളുടെ മകനാണ് . ഭാര്യ മിനു കൂത്താട്ടുകുളം സ്വദേശി.
മോട്ടി മാത്യു അയണ്‍മാന്‍ പട്ടം കരസ്ഥമാക്കി  (ജോസ് കാടാപ്പുറം)മോട്ടി മാത്യു അയണ്‍മാന്‍ പട്ടം കരസ്ഥമാക്കി  (ജോസ് കാടാപ്പുറം)മോട്ടി മാത്യു അയണ്‍മാന്‍ പട്ടം കരസ്ഥമാക്കി  (ജോസ് കാടാപ്പുറം)മോട്ടി മാത്യു അയണ്‍മാന്‍ പട്ടം കരസ്ഥമാക്കി  (ജോസ് കാടാപ്പുറം)
Join WhatsApp News
BENNY 2018-08-10 18:48:27
Congratulations!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക