Image

ബഹറിനില്‍ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം അഞ്ചിന്

Published on 03 August, 2018
ബഹറിനില്‍ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം അഞ്ചിന്

മനാമ: കെഎം സിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേൃത്വത്തില്‍ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം ഓഗസ്റ്റ് അഞ്ചിന് (ഞായര്‍) രാത്രി 8.30ന് മനാമ കെ.എംസിസി ഹാളില്‍ നടക്കും. 

മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ നടക്കുന്ന ഭാഷാസമര അനുസ്മരണ സമ്മേളനം ഹരിത രാഷ്ട്രീയ തണലില്‍ അന്പത് പിന്നിട്ട മലപ്പുറം എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും മലപ്പുറം ജില്ലാപഞ്ചായത് മെംബറുമായ അഡ്വ. പിവി അബ്ദുല്‍ മനാഫ് മുഖ്യ പ്രഭാഷണം നടത്തും. 

മുസ് ലീം ലീഗ് ചരിത്രത്തിലെ ഐതിഹാസിക സമര പോരാട്ടമായിരുന്നു 1980 ലെ ഭാഷാസമരം.
അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ട വീഥിയിലെ ഒളിമങ്ങാത്ത ഓര്‍മകളാണ് ഈ സമരം. ഭാഷാസമരം അട്ടിമറിക്കുന്ന തരത്തിലുള്ള ഭരണവര്‍ഗത്തിന്റെ തെറ്റായ നിയമ നിര്‍മാണത്തിനെതിരെ മുസ് ലിം യൂത്ത് ലീഗ് ഏറ്റെടുത്ത സമരത്തിന്റെ മുന്പില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയെഴുതി യെങ്കിലും യൂത്ത് ലീഗിന് മൂന്നു കര്‍മഭടന്മാരെയാണ് നഷ്ടപ്പെട്ടത്. 
ഈ സാഹചര്യത്തില്‍ കാളികാവിലെ കുഞ്ഞിപ്പ, തേഞ്ഞിപ്പാലത്തെ റഹ്മാന്‍, മലപ്പുറത്തെ മജീദ് എന്നിവരെ ഒരിക്കല്‍കൂടി അനുസ്മരിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശമെന്ന് ബഹറിന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: സലാം മന്പാട്ടുമൂല (പ്രിസഡന്റ്) 33748156, അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി (ജനറല്‍ സെക്രട്ടറി ) 33215672.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക