റിയാദ്: മസ്തിഷ്‌ക ജ്വരം ബാധിച്ചു കഷ്ടപ്പെടുന്ന ദേവനന്ദക്ക് റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തറവാടിന്റെ ജീവകാരുണ്യസഹായം. തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിനായകയില്‍ ബിനുവിന്റെയും പ്രിയയുടേയും മകളാണ് ഏഴുവയസുകാരിയായ ദേവനന്ദ. മികച്ച ചികിത്സ നല്‍കിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ കൂലിപ്പണിക്കാരനായ ബിനുവിന് ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറത്താണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ നിര്‍ധന കുടുംബത്തിനുള്ള സാന്ത്വന സഹായം തറവാടിന്റെ മെന്പര്‍ വിജയകുമാറും കുടുംബവും ദേവനന്ദയുടെ വീട്ടിലെത്തി കൈമാറി.