Image

ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും

Published on 03 August, 2018
ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും

ബെന്‍ഡിഗോ: ഓസ്‌ട്രേലിയയിലെ ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും സെപ്റ്റംബര്‍ ഒന്നിന് ഈഗിള്‍ഹോക്ക് സെന്റ് ലിബേറിയസ് ഹാളില്‍ നടക്കും. 

രാവിലെ 9 30 നു വിവിധ കലാകായിക മത്സരങ്ങളോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ തിരുവാതിരയും ചെണ്ടമേളവും തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍ സ്‌റ്റേജില്‍ അരങ്ങേറും . മാവേലിയുടെ വരവേല്‍പിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും . 

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന വടംവലി മത്സരം ഉച്ചകഴിഞ്ഞ് 2 ന് ആരംഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ നല്‍കുന്ന 3001 ഡോളര്‍ കാഷ് അവാര്‍ഡും സുനു സൈമണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉറവക്കുഴിയില്‍ സൈമണ്‍ ആന്‍ഡ് മേരി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. ആഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ബെന്‍ഡിഗോ മേയറും മറ്റു എംപി മാരും മുഖ്യാതിഥികളായിരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഷിലിന് റോയ് അറിയിച്ചു.

റിപ്പോര്‍ട്ട് : എബി പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക