Image

എന്‍എംസിസി 'ഓണോത്സവം2018’ ഓഗസ്റ്റ് 25 ന്

Published on 03 August, 2018
എന്‍എംസിസി 'ഓണോത്സവം2018’ ഓഗസ്റ്റ് 25 ന്
മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ പത്താമത് ഓണഘോഷം 'ഓണോത്സവം 2018’ തിരുവോണ ദിവസമായ ഓഗസ്റ്റ് 25ന് ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ ആഘോഷിക്കുന്നു. 

നിരവധി സിനിമകളിലും മിനിസ്‌ക്രീനിലെ വിവിധ കോമഡി പരിപാടികളിലും സ്വത സിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ട് കലാഭവന്‍ നവാസ് ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. 

രാവിലെ 11 ന് എന്‍എംസിസി കുടുംബാംഗങ്ങള്‍ ഒരുക്കുന്ന പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് കുടുംബാഗംങ്ങള്‍ക്ക് മാവേലിയുടെ കൂടെ ഇന്‍സ്റ്റന്റ് പ്രൊഫഷണല്‍ ഫോട്ടോയെടുക്കാനും സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ ഓണസദ്യക്ക് തുടക്കം കുറിക്കും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി 35 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് ജോയുടെയും ബിജുവിന്റെ നേതൃത്വത്തിലുള്ള വിന്താലൂ പാലസാണ്. ഓണസദ്യയ്‌ക്കൊപ്പം മെല്‍ബണ്‍ മെല്‍വോയ്‌സ് ഓര്‍ക്കസ്ട്രയിലെ ഗായകര്‍ വേദിയിലെത്തും.

മൂന്നിന് ശിങ്കാരിമേളത്തിന്റെയും താലപ്പൊലിയുടെയും അകന്പടിയോടെ ഘോഷയാത്രയായി മാവേലി തന്പുരാനെ വേദിയിലേക്ക് ആനയിക്കും. ഓണോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യാതിഥി കലാഭവന്‍ നവാസ് നിര്‍വഹിക്കും. മെല്‍ബണിലെ മതസാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ നേരും. തുടര്‍ന്നു വിവിധ കലാമത്സരങ്ങള്‍ അരങ്ങേറും. മെല്‍ബണിലെ കൊറിയോഗ്രാഫി രംഗത്തെ പ്രശസ്തരാണ് ഈ പ്രാവശ്യത്തെ കലാപരിപാടികള്‍ അണിയിച്ചൊരുക്കുന്നത്. കലാഭവന്‍ നവാസിന്റെ നേതൃത്വത്തിലുള്ള 'നവാസ് ഷോയും’ ഓണോത്സവം 2018 വേദിയില്‍ അരങ്ങേറും. കലാപരിപാടികള്‍ക്കു ശേഷം വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഡിന്നറോടെ ഓണോത്സവത്തിന് തിരശീല വീഴും.

എറൈസ് സോളാര്‍, ഏദന്‍ ഹോംസ്, ബാരി പ്ലാന്റ് റിയല്‍ എസ്‌റ്റേറ്റ്, ഒമേഗ ബ്ലൈന്‍ഡ്‌സ്, ജെജി കിംഗ് ഹോംസ്, വിന്താലു പാലസ്, ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ്, ജെ ആന്‍ഡ് ടി സെക്യൂരിറ്റീസ്, ജെഎംസി കംപ്യൂട്ടേഴ്‌സ്, ഡിജിയോട്രിക്‌സ് ഡിജിറ്റല്‍ മീഡിയ, ഓസി ഹോം ലോണ്‍സ്, ലക്ഷരാ കളക്ഷന്‍സ്, ലെന്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍ഡ് ഹബ്ബ്, മെഗാ ബോക്‌സ്, ട്യൂട്ടര്‍ കോന്പ്, ട്രൂസ്‌റ്റോണെക്‌സ്,് മലബാര്‍ ട്രീറ്റ്‌സ്, എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. 

എന്‍എംസിസിയില്‍ അംഗത്വമെടുക്കാനും ഓണോഘോഷത്തില്‍ പങ്കെടുക്കാനും താത്പര്യമുള്ളവര്‍ ഡെന്നി തോമസ് (0430 086 020), സഞ്ജു ജോണ്‍ (0431 545 857), ഷാജി മാത്യു (0431 465 175), സജി ജോസഫ് (0403 677 835) എന്നിവരുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി റോഷന്‍ സജു( 0411 849 867) അറിയിച്ചു. 

ഓണോത്സവത്തിന്റെ ടിക്കറ്റുകള്‍ െ്രെടബുക്കിങ്ങ് വെബ്‌സൈറ്റിലൂടെ ലഭ്യമാണ്. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക