Image

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതം ഫോമയുടെ സാന്ത്വനസ്പര്‍ശം

Published on 01 August, 2018
കേരളത്തിലെ വെള്ളപ്പൊക്ക ദുരിതം ഫോമയുടെ സാന്ത്വനസ്പര്‍ശം
സമീപകാലങ്ങളില്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമായി മാറിയയ നിലയ്ക്കാത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതക്കയത്തില്‍ കഴിയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഫോമയുടെ സഹായഹസ്തം കഴിഞ്ഞ നിരവധി ദിവസങ്ങളായി പെയ്യുന്ന മഴയിലും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഏകദേശം ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് വീടുകള്‍ നഷ്ട്ടപ്പെട്ടു. 49 പേരുടെ ജീവനും ഈ ദുരന്തം അപഹരിച്ചു. അടുത്ത അഞ്ചു ദിവസം കൂടി മഴ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍

ഈ അവസരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസമായി ഫോമയുടെ നേതൃത്വത്തില്‍ അവശ്യ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ എത്തിക്കുവാന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നിരവധി ക്യാമ്പുകളില്‍ എത്തിക്കുവാന്‍ ധാരണയായി തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ക്യാമ്പുകളും മറ്റ് അടിയന്തര ആവശ്യങ്ങളും നല്‍കുമെന്ന് പ്രസിഡണ്ട് രാജു ചാമത്തില്‍ അറിയിച്ചു. ഫോമയുടെ അഡ്വൈസറി ബോര്‍ഡ് ജോയിന്‍ സെക്രട്ടറി ശ്രീ സാബു ലൂക്കോസ് കോഓര്‍ഡിനേറ്റര്‍ ആയി ഈ അടിയന്തരസഹായം ഏകോപിപ്പിക്കാനും തീരുമാനമായി. ഫോമയുടെ പ്രസിഡണ്ടും ജോയിന്റ് സെക്രട്ടറിയും അപ്പര്‍കുട്ടനാട് ഏരിയയിലുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഫോമയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ദുരിതനിവാരണ ഫണ്ടിലേക്ക് ഫോമാ ഹെല്‍പ്പ് ലൈന്‍ വഴി സഹായങ്ങള്‍ എത്തിക്കാനായി എല്ലാ അമേരിക്കന്‍ മലയാളികളോടും ഫോമായുടെ ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം അഭ്യര്‍ഥിച്ചു. ഫോമായുടെ ആദ്യത്തെ ചാരിറ്റി ഉദ്യമത്തിലേക്ക് എല്ലാ സുമനുസുകളുടെയും സഹകരണം പ്രതീഷിക്കുന്നതായി ട്രഷറര്‍ ഷിനു ജോസേഫ്ഉം പറഞ്ഞു.

Please click on the below link for donating to Kerala flood relief fund.


https://www.fomaa.net/kerala-flood-relief-fund
കേരളത്തിലെ വെള്ളപ്പൊക്ക ദുരിതം ഫോമയുടെ സാന്ത്വനസ്പര്‍ശം
Join WhatsApp News
Jose vadakara 2018-08-03 12:09:20
Flood relief fund in kerala
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക