Image

യാത്രാമൊഴി (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

Published on 01 August, 2018
യാത്രാമൊഴി (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
ഇത്രയുംനാള്‍ മറുനാട്ടില്‍
ഈ നാട്ടില്‍, ആയിരുന്നിട്ടും,
മലയോരഭൂവിലെ
ഓരോ പുല്‍നാമ്പുകളായും
പൂക്കളേയും, കിളികളേയും സ്‌നേഹിച്ചവന്‍
ഒരു മനോഹരമാം ജീവിതപാതയില്‍
ദുഖവേളകള്‍ ഒരു ചെറു പുഞ്ചിരിയില്‍
ഒതുക്കിയവനേ
ഒരു തരളിത മനസിന്റെ ഉടമയായ
സംഘടിതമേളകളുടെ ശക്തിയേ
അക്ഷരസ്‌നേഹിതരുടെ ഒരു കവിതേ
നിന്‍ വിടവാങ്ങല്‍ സങ്കടകരം
അതിലേറെ ദുഖമയം
എങ്കിലും സര്‍വ്വ മംഗളങ്ങളും
വീണ്ടും കാണാംയെന്നുള്ള ആശയില്‍
ഇത്രയും നാള്‍ മറുനാട്ടില്‍
ഈ നാട്ടില്‍, ആയിരുന്നിട്ടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക