Image

'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. അത് ആവര്‍ത്തിച്ച്‌ പറയേണ്ട ആവശ്യമില്ല, മഞ്‌ജു വാര്യര്‍

Published on 01 August, 2018
'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. അത് ആവര്‍ത്തിച്ച്‌ പറയേണ്ട ആവശ്യമില്ല, മഞ്‌ജു വാര്യര്‍

താന്‍ എപ്പോഴും ആക്രമത്തെ അതിജീവിച്ച കൂട്ടുകാരിക്കൊപ്പമെന്ന് നടി മഞ്‌ജു വാര്യര്‍. സിനിമയില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ നിലപാടുകള്‍ ഒന്നും പറയാതെ മഞ്‌ജു വാര്യര്‍ മാറി നില്‍ക്കുകയായിരുന്നു. 

'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. അത് ആവര്‍ത്തിച്ച്‌ പറയേണ്ട ആവശ്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.'

ഇപ്പോള്‍ സിനിമയില്‍ സജീവ സാന്നിധ്യമാണ് മഞ്ജു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറാണ് മഞ്‌ജുവിന്റെ ഏറ്റവും പുതിയ സിനിമ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക