Image

പൊള്ളുന്ന അനുഭവങ്ങള്‍ നിറഞ്ഞ 'ഗോ' സ്ഓണ്‍ കണ്‍ട്രി (അശ്വതി ശങ്കര്‍)

Published on 31 July, 2018
പൊള്ളുന്ന അനുഭവങ്ങള്‍ നിറഞ്ഞ 'ഗോ' സ്ഓണ്‍ കണ്‍ട്രി (അശ്വതി ശങ്കര്‍)
നമ്മുടെയൊക്കെ ഓരോ ദിനങ്ങളും പല അനുഭവങ്ങളിലൂടെയും കാഴ്ചകളിലൂടെയും കടന്നു പോവുന്നവയാണ്. ചിലര്‍ അത് ഓര്‍മ്മകളായി മനസില്‍ സൂക്ഷിക്കും. ചിലരത് പ്രിയപ്പെട്ടവരുമായി പ
ങ്കുവെയ്ക്കും.മറ്റു ചിലര്‍ വാക്കുകള്‍ക്ക് മൂര്‍ച്ചയും നിറങ്ങളുമേകി കഥകളും കവിതകളും ചിത്രങ്ങളും സൃഷ്ടിക്കും .

നവീന്‍ എസ് ന്റെ 'ഗോ' സ്ഓണ്‍ കണ്‍ട്രി അത്തരത്തിലുള്ള പച്ചയായ അനുഭവങ്ങളുടെ തീക്ഷ്ണത നിറഞ്ഞ 39 കുഞ്ഞു കഥകളുടെ സമാഹാരമാണ്. വായനക്കാര്‍ക്ക് വായിച്ചാല്‍ ഒന്നും മനസ്സിലാവാത്ത വിധം പാണ്ഡിത്യത്തിന്റെ വേലി കെട്ടി..മലയാളി സാഹിത്യമെന്ന് അഭിമാനിച്ചുകൊണ്ടു നട ക്കുന്ന കൂട്ടത്തില്‍ ഈ കഥകള്‍ പെടില്ലായിരിക്കും.

പക്ഷേ വായിക്കുന്ന ആരിലും... തൊണ്ടയില്‍ തങ്ങിനില്‍ക്കുന്ന വിങ്ങലുകള്‍ സമ്മാനിച്ച്... സ്വയം ചോദിക്കാന്‍ ഒരു പാട് ചോദ്യങ്ങള്‍ സമ്മാനിച്ച് കടന്നുപോവുന്ന കഥകളാണിവ..ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ അരികിലിരുന്ന ഒരു മാലാഖക്കുഞ്ഞ്... അടുത്ത് വന്ന് പരിചയംകാണിച്ച് അവള്‍ വരച്ച ചിത്രങ്ങള്‍ കാണിച്ച് കവിളില്‍തലോടിയ ആ കുഞ്ഞിന് ക്യാന്‍സര്‍ എന്നറിഞ്ഞനിമിഷം അയാളിലുണ്ടായ ഹൃദയഭേദകമായ വിങ്ങല്‍പിന്നീട് പത്രത്തില്‍ മരണ വാര്‍ത്ത കണ്ടപ്പോള്‍അവള്‍ തലോടിയ കവിളുകള്‍ അയാളറിയാതെപെയ്ത് നനഞ്ഞത്.... വല്ലാതെ എന്നെ വേദനിപ്പിച്ച കഥയായിരുന്നുകണ്ണും കാതും തുറന്ന് വെച്ച് യാത്ര ചെയ്തഓരോ ദിനങ്ങളിലും എഴുത്തുകാരന്‍ കണ്ടറിഞ്ഞപൊള്ളുന്ന അനുഭവങ്ങള്‍ നിറഞ്ഞ 'ഗോ' സ്ഓണ്‍ കണ്‍ട്രി നല്ലൊരു വായനാനുഭവം നല്‍കുന്നു
പൊള്ളുന്ന അനുഭവങ്ങള്‍ നിറഞ്ഞ 'ഗോ' സ്ഓണ്‍ കണ്‍ട്രി (അശ്വതി ശങ്കര്‍)പൊള്ളുന്ന അനുഭവങ്ങള്‍ നിറഞ്ഞ 'ഗോ' സ്ഓണ്‍ കണ്‍ട്രി (അശ്വതി ശങ്കര്‍)പൊള്ളുന്ന അനുഭവങ്ങള്‍ നിറഞ്ഞ 'ഗോ' സ്ഓണ്‍ കണ്‍ട്രി (അശ്വതി ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക