Image

വ്യാജ വാര്‍ത്തകളുടെ ഉറവിടം ലോംഗ് ഐലന്‍ഡില്‍ നിന്ന്

Published on 31 July, 2018
വ്യാജ വാര്‍ത്തകളുടെ ഉറവിടം ലോംഗ് ഐലന്‍ഡില്‍ നിന്ന്
അഡാര്‍ ലവ് സിനിമയിലെ നായികമാരിലൊരാളായ മിഷല്‍ ആനിനെതിരെയും അമ്മ ആനി ലിബുവിനെതിരെയും വന്ന വ്യാജ വാര്‍ത്തകളുടെ ഉറവിടം ലോംഗ് ഐലന്‍ഡില്‍ നിന്ന്. ലോംഗ് ഐലന്‍ഡിലെ ഐ.പി. അഡ്രസില്‍നിന്നുവ്യാജ ഈമെയില്‍ അക്കൗണ്ട് ഉപയോഗിച്ചാണു ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപകീര്‍ത്തികരമായ വിവരങ്ങള്‍ നല്കിയതെന്നു ആനി ലിബു പറഞ്ഞു.

തനിക്കെതിരെ വളരെക്കാലമായി നടക്കുന്ന അപവാദ പ്രചാരണം ഇപ്പോള്‍ പുത്രിയുടെ നേരെയുമായി. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതു പോലും പലര്‍ക്കും സഹിക്കുന്നില്ല. സ്ത്രീകള്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കണമെന്നു പറയുമ്പോള്‍ തന്നെ അവര്‍ പൊതുരംഗത്തു വരുമ്പോള്‍ അതു തെറ്റായി ചിത്രീകരിക്കുകയാണു പലരുടെയും ഹോബി.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തന്റെ പുത്രിയെ എങ്കിലും വെറുതെ വിടാമായിരുന്നു. അഡാര്‍ ലവ് ചിത്രീകരണം രണ്ടു മാസം കൂടി കഴിഞ്ഞേ തുടരുകയുള്ളു. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ അതിലെ മാണിക്യമലരായ പൂവി... എന്ന ഗാനവും ആ രംഗത്തിലഭിനയിച്ച മറ്റൊരു നായിക പ്രിയാ വാര്യരും ജനപ്രീതി നേടുകയും ചെയ്തു.  സിനിമയില്‍ ആനിയും അമ്മയുടെ വേഷത്തില്‍ വരുന്നു.

അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെയും അത് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു എതിരെയും കേരള പോലീസിലും അമേരിക്കയില്‍ എഫ്.ബി.ഐയിലും പരാതി നല്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കും.

അമ്മയും ബന്ധുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നുവെന്നും മറ്റുമുള്ള പരാതി താന്‍ പോലീസില്‍നല്കിയെന്നു പറയുന്നത് സത്യമല്ലെന്നു മിഷല്‍ പറഞ്ഞു. ഇത് വളരെ ദുഖകരമാണു. ഇതിനെതിരെ നടപടി സ്വീകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക