Image

ഏകാന്തത (കവിത: ജോസ് വല്ലരിയാന്‍)

Published on 31 July, 2018
ഏകാന്തത (കവിത: ജോസ് വല്ലരിയാന്‍)
ഇന്നെന്റെ ഏകാന്തതക്ക്
കൂട്ടായി നഷ്ട്ടസ്വപനങ്ങള്‍
ഏറെയുണ്ടെങ്കിലും കനവൂറുന്ന
തൂവല്‍സ്പര്‍ശമായി നിന്റെ
ഓര്മകളെന്റെ കൂട്ടായുണ്ട് ..
നിമിഷങ്ങള്‍ എന്നില്‍നിന്നും
പിന്നിലേക്ക് സഞ്ചരിക്കുമ്പോഴും
ഞാനറിയുന്നു നിന്റെ
വേര്‍പാടിന്റെ വേദന ...
യാത്രയാകേണം എനിക്കുമിന്ന്
ഒരിക്കലും മറക്കാത്ത
നിന്റെ ഓര്‍മകളുമായി
കാലത്തിന്റെ തിരശീലക്കു
പിന്നിലെ ഒറ്റപ്പെടലില്‍
നിന്നും അങ്ങ് അകലേക്ക്
പുതിയ ജീവിത സത്യങ്ങള്‍ തേടി ....


2.

നിന്റെ ഹൃദയതാളം
എന്റെയുള്ളില്‍
മഴയുടെ ഇരമ്പല്‍ പോലെ

നിന്റെ കണ്ണുകളില്‍
എന്റെയുള്ളില്‍
മഴതുള്ളി തെറിച്ച പോലെ

നിന്റെ അധരങ്ങള്‍
എന്റെയുള്ളില്‍
മഴയില്‍ നനഞ്ഞ പോലെ

നിന്റെ നനുത്ത പ്രണയം
എന്റെയുള്ളില്‍
നിലാവില്‍ കുളിച്ചപോലെ

നിന്റെ നനവുള്ള പ്രണയം
എന്റെയുള്ളില്‍
മഴയായ് പെയ്‌വതും കാത്ത്....

ഗുല്‍മോഹര്‍ അടുത്ത വസന്തത്തില്‍
നീ എന്‍റെ സ്‌നേഹം നീ തിരിച്ചരിയുമേന്ന്! പ്രതിക്ഷയോടെ ....!!!

3.

മോഹങ്ങള്‍ ഒടുങ്ങാത്ത
യാത്രയുടെ അന്ത്യത്തില്‍
നിന്റെ ഓര്‍മ്മകള്‍
അകലങ്ങളിലേക്ക് പറത്തിവിട്ടു
എന്റെ കണ്ണുകളിന്നു
ഒരിക്കലും തുറക്കാത്ത
ഉറക്കത്തിനായി കാത്തിരിക്കുന്നു .....

എങ്കിലും അവസാന ഉറക്കത്തിനു
മുന്‍പ് നിനക്കായി മിടിക്കുന്ന എന്റെ
ഹൃദയം നിനക്ക് നല്‍കും ഞാന്‍ ...
അതിനായി ഈ രാത്രിയെ എനിക്ക്
വെളുപ്പിച്ചു പകല്‍ വെളിച്ചത്തു
കാത്തു നില്‍ക്കുന്ന നിന്നിലേക്കെത്തണം
ഈ രാത്രിയില്‍ പുലരുവോളം
ഞാന്‍ ജനാലയിലൂടെ വിളിച്ചുവരുത്തിയ
നക്ഷത്രങ്ങള്‍ ഉണ്ടെനിക്ക് കൂട്ടിനായി ...

എന്റെ ഹൃദയം നിനക്ക് നല്‍കി
ആകാശത്തു വിരിയുന്ന മഴവില്ലായി
തീരണം പിന്നെയെനിക്ക് ...
പിന്നീട് നീ നിന്റെ യാത്രയില്‍
ഏഴു കടലുകള്ക്ക് അപ്പുറത്ത്
ഉപേക്ഷിച്ച് പോരണം എന്നെ എന്നേക്കുമായി ....

മഴവില്ലിന്റെ സുന്ദരതയില്‍
ആണെങ്കിലും ഞാന്‍
ഏതാകാശത്തു മറഞ്ഞുപോയാലും
ഒരു വിളിയുടെ ഞൊടിയില്‍
മഴത്തുള്ളികളായി
നിന്നിലേക്ക് ഞാന്‍ പറന്നെത്തും
Join WhatsApp News
JALEEL 2018-08-01 02:12:28
ജോസ് ഭായ് , താങ്കൾ വെറുമൊരു structure supervisor അല്ല , താങ്കളൊരു infrastructure supervisor ആണ് 
Jobin 2018-08-02 01:24:26
അഭിനന്ദനങ്ങള്‍, ജോസ് ഭായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക