Image

കല കുവൈറ്റിന് അബാസിയയില്‍ പുതിയ ഓഫീസ്

Published on 30 July, 2018
കല കുവൈറ്റിന് അബാസിയയില്‍ പുതിയ ഓഫീസ്
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേന്ദ്ര ഓഫീസായി പ്രവര്‍ത്തിക്കുന്ന അബാസിയ കല സെന്ററിന് പുതിയ ഓഫീസ്. സ്വാദ് റസ്റ്ററന്റിനു സമീപം, യുണീക്ക് സ്‌റ്റോര്‍ ബില്‍ഡിംഗിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുതിയ ഓഫിസില്‍ രണ്ട് ഹാളുകള്‍ ഉള്‍പ്പടെ വിപുലമായ സൗകര്യമാണുള്ളത്. കുവൈത്തിന്റെ 4 മേഖലകളിലായി കല കുവൈറ്റിന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടായിരാമാണ്ടില്‍ ആരംഭിച്ച്, കലയുടെ ഇന്നു കാണുന്ന തരത്തിലുള്ള വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച നിലവിലെ ഓഫീസാണ് കൂടുതല്‍ സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നത്.

ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് (വ്യാഴം) വൈകുന്നേരം 6.30ന് നടക്കും. 
നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികളാണ് കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്നത്. പ്രവര്‍ത്തന വിപുലീകരണത്തില്‍ ഭാഗമായി ആരംഭിച്ച പുതിയ ഓഫീസ് കലയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു സമൂഹത്തിനും കൂടുതല്‍ ഉപകാരപ്രദമാകുമെന്നും ഓഫീസ് ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കല കുവൈറ്റ് ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക