വൈശാഖ് മമ്മൂട്ടി ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയായി എത്തുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകനിലൂടെ ജനമനസുകളില്‍ ഇടം നേടിയ പീറ്റര്‍ ഹെയ്ന് സംഘട്ടന സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് നടന് ജയ്, ജഗപതി ബാബു തുടങ്ങിയ വലിയ താരനിരയും അണിനിരക്കും
>മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. 120 ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണത്തിന് കേരളവും തമിഴ്നാടുമാണ് ലോക്കേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പൂര്‍ണമായും രാജയെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാകും കഥയെന്നാണ് പുറത്തുവരുന്ന വിവരം.
2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും. ആദ്യഭാഗം നിര്‍മ്മിച്ച ടോമിച്ചന് മുളകുപാടത്തിന്റെ ആശിര്‍വാദത്തോടെയാണ് പുതിയ നിര്‍മ്മാതാവ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.